Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്തിലെ മുബാറക്കിയ മാർക്കറ്റിൽ വൻ അഗ്നിബാധ, ഇരുപതോളം കടകൾ കത്തി നശിച്ചു

April 01, 2022

April 01, 2022

കുവൈത്ത് : കുവൈത്തിലെ പുരാതന മാർക്കറ്റുകളിൽ ഒന്നായ മുബാറക്കിയയിൽ വൻ തീപ്പിടുത്തം. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് സൂഖിലെ തെരുവിൽ തീ പടർന്നത്. എട്ടോളം ഫയർഫോഴ്സ് യൂണിറ്റുകൾ ഏറെ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയതെന്ന് കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു. 

റമദാൻ മാസാരംഭം അടുത്തതിനാൽ മാർക്കറ്റിൽ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നതിനാൽ അഗ്നിശമനസേനയ്ക്ക് തീ അണയ്ക്കാൻ ബുദ്ധിമുട്ട് നേരിട്ടെന്നും പബ്ലിക് റിലേഷൻസ് ഓഫീസർ അൽ സൽമാൻ സൈദ് അറിയിച്ചു. കടകളിൽ തീപിടുത്തത്തിന്റെ ആക്കം കൂട്ടുന്ന, പെർഫ്യൂമുകളും മറ്റും ഉണ്ടായിരുന്നതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഇരുപതോളം കടകളിലേക്ക് തീ പടർന്നെങ്കിലും, സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.


Latest Related News