Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ആകാശവും കടലും ലക്ഷ്യമാക്കി ഹൂതി നീക്കം,ജാഗ്രതയോടെ സൗദി അറേബ്യ 

August 31, 2020

August 31, 2020

റിയാദ് : സൗദി അറേബ്യയെ ലക്ഷ്യമാക്കിയുള്ള ആക്രമണപദ്ധതികൾ ഹൂതികൾ ഊർജിതമാക്കി.കഴിഞ്ഞ മൂന്നു ദിവസവും സൗദിയുടെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂതി വിമതർ നിരവധി ആക്രമണ ശ്രമങ്ങളാണ് ഹൂതി നടത്തിയത്.എന്നാൽ എല്ലാ ആക്രമണ നീക്കങ്ങളും വിഫലമാക്കിയതായി സൗദി സഖ്യ സേന അറിയിച്ചു.

സൗദിയിലെ അബഹ വിമാനത്താവളം ലക്ഷ്യമാക്കിയാണ്  ഹൂതികൾ ഏറ്റവുമൊടുവിൽ ഡ്രോൺ ആക്രമണത്തിന് ശ്രമിച്ചത്. സ്ഫോടക വസ്തുക്കള്‍ നിറച്ച്‌ സൌദിയിലെ അബഹ വിമാനത്താവളത്തിന് നേരെ വന്ന  ഡ്രോണ്‍ ആകാശത്ത് വെച്ച്‌ തകര്‍ത്തതായും ഡ്രോണിന്‍റെ അവശിഷ്ടങ്ങള്‍ വിമാനത്താവളത്തിന്‍റെ ഒരു ഭാഗത്ത് പതിച്ചതായും സഖ്യസേന അറിയിച്ചു. ആര്‍ക്കും പരിക്കോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.സാധാരണക്കാരെ ലക്ഷ്യം വെച്ച്‌ നടക്കുന്ന ഇത്തരം ഭീകരമാണങ്ങൾക്ക് കനത്ത തിരിച്ചടി നൽകുമെന്നും സഖ്യസേന മുന്നറിയിപ്പ് നൽകി.

ഇതിനിടെ,ചെങ്കടലിന് തെക്ക് സമുദ്ര പാത ലക്ഷ്യമാക്കി വന്ന സ്ഫോടകവസ്തുക്കൾ നിറച്ച ഹൂതി ബോട്ട് തകർത്തതായി സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലിക്കി അറിയിച്ചു.യമൻ തുറമുഖ നഗരമായ അൽ ഹദീദയിൽ നിന്ന് പുറപ്പെട്ട സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് റിമോട്ട് കൺട്രോൾ സംവിധാനം വഴി സൗദി തീരത്ത് വെച്ച് തകർക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും ഭീഷണിയാണ്.ഞായറാഴ്ച രാത്രി ഹദീദ ഗവര്ണറേറ്റിൽ നിന്ന് ബോംബ് നിറച്ച ആളില്ലാ വിമാനവും സൗദിക്ക് നേരെ അയച്ചിരുന്നതായും കേണൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.

സൗദി അറേബ്യയും യമനിലെ സർക്കാർ വിരുദ്ധരും തമ്മിലുള്ള പോരാട്ടം ശക്തമാകുന്നതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതും മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കും. വിവിധ അറബ് രാഷ്ട്രങ്ങളുടെ എതിർപ്പ് വക വെക്കാതെ യു.എ.ഇയും ഇസ്രായേലും തമ്മിലുണ്ടാക്കിയ നയതന്ത്ര കരാറാണ് അമേരിക്കക്കും ഇറാനുമിടയിലെ സംഘർഷം രൂക്ഷമാക്കിയത്.അമേരിക്കയുടെ മധ്യസ്ഥതയിൽ രൂപപ്പെട്ട കരാർ ഗൾഫ്-അറബ് മേഖലയിൽ പുതിയ ശാക്തിക ചേരികൾ രൂപപ്പെടുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഭരണത്തിലേറിയത് മുതൽ ഇറാനോട് വിരോധം പുലർത്തുന്ന ട്രംപ് ഭരണകൂടത്തിനൊപ്പം ഗൾഫ് മേഖലയിലെ സൗദി സഖ്യ കക്ഷികൾ കൂടി ചേർന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളാകാനുള്ള സാധ്യതയാണ് കാണുന്നത്.സൗദി,യു.എ.ഇ ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ച ഖത്തർ ഇറാന് നൽകുന്ന പിന്തുണയും ഗ്രീസ് - തുർക്കി തർക്കത്തിൽ യു.എ.ഇ ഗ്രീസിനൊപ്പം ചേർന്നതും ഗൾഫ് രാഷ്ട്രങ്ങൾക്കിടയിൽ കൃത്യമായ ശാക്തിക ചേരിതിരിവിന്റെ സൂചനകളാണ്.ഇതിനിടെയാണ് ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ സൗദിക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്നത്.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക. 


Latest Related News