Breaking News
കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം |
സൗദിയിലെ ജിസാനിൽ ഹൂതി മിസൈൽ പതിച്ചു,സൈനിക വാഹനങ്ങളും വർക്‌ഷോപ്പുകളും കത്തിനശിച്ചു

December 16, 2021

December 16, 2021

റിയാദ് : സൗദിയിലെ ജിസാനിൽ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ കനത്ത നാശനഷ്ടം.ആക്രമണത്തിൽ നിരവധി വാഹനങ്ങളും വർക്‌ഷോപ്പുകളും കത്തിനശിച്ചു.ജിസാനിലെ അഹദ് അൽ മസാരിഹിലാണ് മിസൈൽ പതിച്ചത്.മൂന്നു കാറുകളും മൂന്ന് വർക്ഷോപ്പുകളുമാണ് കത്തിനശിച്ചത്.ബുധനാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായതെന്ന് സഖ്യസേന അറിയിച്ചു.

യമനിൽ തഇസിനു നേരെയും ആക്രമണം നടന്നിരുന്നു.പശ്ചിമ  തഇസിലെ ഹോബ് അൽ ഹൻശിലെ ജനവാസ കേന്ദ്രം ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

അതേസമയം,കഴിഞ്ഞ 24 മണിക്കൂറിനിടെ യമനിലെ മാരിബിലും പശ്ചിമ തീരമേഖലയിലും സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളിൽ 165 ലേറെ ഹൂതികൾ കൊല്ലപ്പെടുകയും 15 സൈനിക വാഹനങ്ങൾ തകരുകയും ചെയ്തു.പശ്ചിമ തീരാ മേഖലയിൽ ഹൂതികൾ ലക്ഷ്യമാക്കി നടത്തിയ അഞ്ച് വ്യോമാക്രമണങ്ങളിൽ 25 ലേറെ ഹൂതികൾ കൊല്ലപ്പെട്ടു.നാല് സൈനിക ഉപകരണങ്ങളും ആയുധപ്പുരകളും ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് സഖ്യസേന അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് https://chat.whatsapp.com/GhBtGDki1aoDFtfCZdNNwb  ഗ്രൂപ്പിൽ അംഗമാവുക.
പരസ്യങ്ങൾക്ക് ബന്ധപ്പെടുക:  +974 33450 597 

 


Latest Related News