Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ വീടിന് തീപിടിച്ചു : വീട്ടുജോലിക്കാരി മരിച്ചു, അമ്മയ്ക്കും കുട്ടികൾക്കും പൊള്ളലേറ്റു

January 29, 2022

January 29, 2022

കുവൈത്ത് സിറ്റി : കുവൈത്തിലെ അർദിയയിൽ വീടിന് തീപിടിച്ച് വീട്ടുജോലിക്കാരി മരിച്ചു. തീപ്പിടുത്തത്തെ തുടർന്ന് വീടിനുള്ളിൽ കുടുങ്ങിപ്പോയ മാതാവിനെയും മൂന്ന് മക്കളെയും അഗ്നിശമന സേനാംഗങ്ങൾ രക്ഷിച്ചു. ഗുരുതരമായി പൊള്ളലേറ്റ വീട്ടുജോലിക്കാരി ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. വീടിന് തീപിടിച്ചതായി സെൻട്രൽ ഓപ്പറേഷൻസ് റൂമിൽ നിന്നും വിവരം ലഭിച്ച ഉടനെ അർദിയ, ജലീബ് അൽ ശുയൂഖ് എന്നിവിടങ്ങളിലെ ഫയർ സെന്ററുകൾ അപകടസ്ഥലത്ത് എത്തിയതായി ജനറൽ ഫയർ ബ്രിഗേഡ് പബ്ലിക് റിലേഷൻ വിഭാഗം അറിയിച്ചു. രക്ഷാപ്രവർത്തനദൗത്യത്തിനിടെ ഒരു അഗ്നിശമന സേനാംഗത്തിനും പൊള്ളലേറ്റതായി അധികൃതർ അറിയിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.


Latest Related News