Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഫോർമുല വൺ മത്സരം : ജിദ്ദയിലെ സ്കൂളുകൾക്ക് ഞായറാഴ്ച അവധി

March 25, 2022

March 25, 2022

ജിദ്ദ : ഫോർമുല വൺ കാറോട്ടമത്സരം നടക്കുന്നതിനാൽ, ജിദ്ദയിലെ സ്കൂളുകൾക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒപ്പം കാറോട്ടമത്സരം കാണാനെത്തുന്നവർക്ക് സൗജന്യ ബസ് സർവീസ് ഒരുക്കുമെന്നും ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനി അറിയിച്ചു. ശനി, ഞായർ ദിവസങ്ങളിലാണ് സൗജന്യ ബസ് സർവീസ് നടത്തുക. ഈ സർവീസിന് സാപ്റ്റ്കോയാണ് നേതൃത്വം നൽകുന്നത്. 

ഗ്ലാമർ മത്സരയിനമായ ഫോർമുല വണ്ണിന് മികച്ച തയ്യാറെടുപ്പുകളാണ് രാജ്യത്ത് നടക്കുന്നത്. മത്സരത്തിന്റെ വേദിയിലേക്കും തിരിച്ചും, മൂന്ന് ദിവസങ്ങളിൽ ഓരോ പതിനഞ്ച് മിനിറ്റിലും പന്ത്രണ്ട് മണിക്കൂറോളം സമയം ബസ് സർവീസ് നടത്തും. ഉച്ചയ്ക്ക് മൂന്ന് മണി മുതൽ പുലർച്ചെ മൂന്ന് മണിവരെയാണ് ഈ സർവീസ്. പ്രിൻസ് സുൽത്താൻ സ്ട്രീറ്റ് മുതൽ അബ്ദുറഹ്മാൻ അൽ ദാഖിൽ സ്ട്രീറ്റ് വരെയാണ് സർവീസ്. ഒൻപത് ഇടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.


Latest Related News