Breaking News
ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി |
ഹൈക്കോടതി വിധി:ദ്വീപ് ജനതയക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഊര്‍ജമെന്ന് ഐഷ സുല്‍ത്താന

June 25, 2021

June 25, 2021

കവരത്തി: ഹൈക്കോടതി വിധിയിലെ വിജയം ദ്വീപ് ജനതയക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഊര്‍ജം നല്‍കുമെന്ന് ഐഷ സുല്‍ത്താന.ഐഷയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനോട് പ്രതികരിച്ചാണ് അവരിങ്ങിനെ പറഞ്ഞത്.
രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താനയുടെ മൊബൈല്‍ ഫോണ്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  അന്വേഷണത്തിന്റെ ഭാഗമായാണ് മൊബൈല്‍ ഫോണ്‍ കൈവശം വാങ്ങിയതെന്ന് കവരത്തി പൊലീസ് അറിയിച്ചു. മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്ന കാര്യം നേരത്തെ അറിയിച്ചില്ലെന്നും ഫോണ്‍ നമ്പറുകള്‍ എഴുതിയെടുക്കാന്‍ സാവകാശം തന്നില്ലെന്നും ഐഷ  കുറ്റപ്പെടുത്തി. ഐഷയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു പൊലീസ് നടപടി.രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താനയെ ലക്ഷദ്വീപിലെത്തിച്ച് കവരത്തി പോലീസ് മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു. അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു. എന്നാല്‍ കേസില്‍ ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും രാജ്യ വിരുദ്ധ നീക്കത്തിനാണ് ഐഷ പദ്ധതിയിട്ടതെന്നുമാണ് അഡ്മിനിസ്‌ട്രേഷന്‍ വാദിച്ചത്. എന്നാല്‍. ഈ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി ഉപാധികളോടെ ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. ഐഷക്കെതിരായ രാജ്യദ്രോഹ കേസ് പ്രഥമദൃഷ്ട്യ നിലനില്‍ക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഐഷ ക്രിമനിനല്‍ പശ്ചാത്തലം ഉള്ള വ്യക്തിയാണെന്ന് കരുതുന്നില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ ആയതിനാല്‍ കേസിന്റെ മെറിറ്റിലേക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

 


Latest Related News