Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഇത്തവണത്തെ ഹജ്ജ് സൗദിയിലുള്ളവർക്ക് മാത്രമെന്ന് ഹജ്ജ് മന്ത്രാലയം 

June 23, 2020

June 23, 2020

റിയാദ് : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഹജ്ജ് കര്‍മം സൗദി അറേബ്യയിലുള്ളവര്‍ക്ക് മാത്രമാക്കി ചുരുക്കി. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ ഇത്തവണ അനുവാദമുണ്ടാകില്ല.സൗദി ഹജ്ജ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

അതേ സമയം സൗദി അറേബ്യയിലുള്ള സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഹജ്ജ് കര്‍മ്മത്തിനു അനുവാദമുണ്ടാകും. ഹജ്ജ് തീര്‍ഥാടനം പൂര്‍ണമായും ഒഴിവാക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് ഹജ്ജ് മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

പരിമിതമായ അംഗങ്ങള്‍ക്ക് സാമൂഹിക അകലം പാലിച്ച്‌ തീര്‍ഥാടനം നടത്താനുള്ള സൗകര്യം ഒരുക്കും. കൂട്ടംകൂടിയുള്ള പ്രാര്‍ത്ഥനകളും ആചാരങ്ങളും കോവിഡ് പകരാന്‍ കാരണമാകുമെന്നതിനാല്‍ നിയന്ത്രണങ്ങളോടെ മാത്രം ഹജ്ജ് തീർത്ഥാടനത്തിനാണ് അനുമതിയുള്ളത്. അതേസമയം, എത്രപേര്‍ക്കാണ് ഹജ്ജിന് അവസരം ഉണ്ടാവുക എന്നത് സംബന്ധിച്ച  വിവരങ്ങള്‍ സൗദി ഹജ്ജ് മന്ത്രലയം വരും ദിവസങ്ങളില്‍ അറിയിക്കും.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News