Breaking News
ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി |
ഖത്തർ ഇന്ത്യൻ ഫാർമാ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ്:എച് ജി എച് സ്‌ട്രൈക്കേർസിന് ജയം

March 13, 2022

March 13, 2022

ദോഹ : ഹമദ് മെഡിക്കൽ കോര്പറേഷന് കീഴിൽ വിവിധ ആശുപത്രികളിൽ ജോലിചെയ്യുന്ന ഫർമസി ജീവനക്കാരെ  ഉൾപ്പെടുത്തി ഒരു വർഷത്തോളം നീണ്ടുനിന്ന ഖത്തർ ഇന്ത്യൻ ഫർമാ ലീഗ്  ക്രിക്കറ്റ് ടൂർണമെന്റ്ൽ എച് ജി എച് സ്ട്രൈക്കർ ചാമ്പ്യന്മാരായി . ഫൈനൽ മൽസരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർ.എച് 12 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 134 റണ്ണുകൾ സ്വന്തമാക്കി. സമീർ  50 റൺസ് എടുത്ത് പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ  എച് ജി എച് സ്‌ട്രൈക്കർസ് 9.5 ഓവറിൽ വിജയിച്ചു .അബ്ദുൽ റഹ്മാൻ എരിയാൽ 66 റൺസും അബ്ദുൽ കരീം 47 റൺസും  നേടി .

 ടൂർണമെന്റിൽ  ചാമ്പ്യന്മാരായ എച് ജി എച് സ്‌ട്രൈക്കേഴ്‌സിന് ഹമദ് മെഡിക്കൽ കോര്പറേഷൻ ഫർമാസി വിഭാഗം  അസ്സിസ്റ്റന്ഡ്  ഡയറക്ടർ ഡോ.റൗഫ് ട്രോഫി വിതരണം ചെയ്തു .പരിപാടിയിൽ അബ്ദുൽറഹ്മാൻ എരിയാൽ അധ്യക്ഷനായിരുന്നു.ഡോ.ബെന്നി , ഹനീഫ് പേരാൽ , ജാഫർ വക്ര , സമീർ കെ ഐ ,ഇഷ്ഫാഖ് , തുടങ്ങിയവർ  കളിക്കാര്‍ കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു . അമീർ സ്വാഗതവും  ജാസിർ  നന്ദിയും പറഞ്ഞു .

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News