Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്ത് - കണ്ണൂർ ഗോ എയർ സർവീസ് രണ്ടു മാസത്തേക്ക് താൽകാലികമായി നിർത്തുന്നു

January 14, 2020

January 14, 2020

കുവൈത്ത് സിറ്റി : ഗോ എയര്‍ കുവൈത്ത്- കണ്ണൂര്‍ വിമാന സര്‍വീസ് അടുത്ത ആഴ്ച മുതല്‍ രണ്ടുമാസത്തേക്ക് നിര്‍ത്തുന്നു. ജനുവരി 24 മുതല്‍ മാര്‍ച്ച്‌ 28വരെയാണ് നിര്‍ത്തുന്നത്.

ട്രാവല്‍സുകള്‍ക്ക് ഇതുസംബന്ധിച്ച്‌ നിര്‍ദേശം നല്‍കുകയും വെബ്സൈറ്റില്‍ ഈ തീയതികളിലേക്കുള്ള ബുക്കിങ് നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് ഗോ എയര്‍ കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് പ്രതിദിന വിമാന സര്‍വീസ് ആരംഭിച്ചത്. എയര്‍ ക്രാഫ്റ്റിന്റെ ക്ഷാമം കാരണമാണ് കണ്ണൂര്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിയതെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.

ബജറ്റ് വിമാനക്കമ്ബനിയായ ഗോഎയറിെന്‍റ കുവൈത്ത്-കണ്ണൂര്‍ വിമാന സര്‍വീസ് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളിലുള്ളവര്‍ക്കും മംഗലാപുരത്തുകാര്‍ക്കും ആശ്വാസകരമായിരുന്നു. കുവൈത്തില്‍നിന്ന് ദിവസും രാത്രി 11.55ന് കുവൈത്തില്‍നിന്ന് പുറപ്പെട്ട് രാവിലെ 7.30ന് കണ്ണൂരില്‍ എത്തുകയും തിരിച്ച്‌ രാത്രി 8:30ന് പുറപ്പെട്ട് രാത്രി 11 മണിക്ക് കുവൈത്തില്‍ എത്തിച്ചേരുകയും ചെയ്യുന്ന സമയക്രമീകരണം കാരണം ഡ്യൂട്ടി ദിനങ്ങള്‍ നഷ്ടപ്പെടുത്താതെ യാത്ര ചെയ്യാന്‍ കഴിയുമായിരുന്നു.

ന്യുസ്‌റൂം വാർത്തകൾ ഇനിയും പതിവായി ലഭിക്കാത്തവർ +974 66200 167 എന്ന വാട്സ്ആപ്പ് നമ്പറിൽ വിവരം അറിയിക്കുക 


Latest Related News