Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഇങ്ങനെയും ഒരു രക്തഗ്രൂപ്പുണ്ട്, സൗദി പൗരന്റെ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ മലപ്പുറത്ത് നിന്ന് നാലു പേർ സൗദിയിലെത്തി

July 20, 2022

July 20, 2022

മലപ്പുറം: അപൂര്‍വ്വ രക്ത ഗ്രൂപ്പുള്ള കുട്ടിയുടെ ശസ്ത്രക്രിയയ്ക്കായി രക്തദാനം നടത്താന്‍ നാലു മലയാളി സൗദി അറേബ്യയിലെത്തി.
സൗദി പൗരന്റെ കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിന് അപൂര്‍വ ഗ്രൂപ്പ് രക്തം ദാനം ചെയ്യുന്നതിനാണ് ബ്ലഡ് ഡോണേഴ്സ് കേരള അംഗങ്ങളായ ജലീന (മലപ്പുറം), മുഹമ്മദ്‌ ഫാറൂഖ് (തൃശൂര്‍), മുഹമ്മദ്‌ റഫീഖ് (ഗുരുവായൂര്‍) മുഹമ്മദ്‌ ഷരീഫ് (പെരിന്തല്‍മണ്ണ) എന്നിവര്‍ ഇന്നലെ കരിപ്പൂരില്‍നിന്ന് പുറപ്പെട്ടത്. ഹൃദയശസ്ത്രക്രിയയ്ക്കായാണ് ബോംബെ ഒ ഗ്രൂപ്പ് രക്തം ദാനം ചെയ്യാനായി ഇവര്‍ നാലുപേരും സൗദിയിലേക്ക് വിമാനം കയറിയത്.

സൗദിയില്‍ വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും ബോംബെ ഒ ഗ്രൂപ്പിലുള്ള രക്തം ലഭ്യമായിരുന്നില്ല. ഈ വിവരം ശ്രദ്ധയില്‍പ്പെട്ട സൗദിയിലെ ബിഡികെ ജനറല്‍ സെക്രട്ടറി ഫസല്‍ ചാലാട്, ബിഡികെ കേരള വൈസ് പ്രസിഡന്റ്‌ സലീം വളാഞ്ചേരിയെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ മറ്റ് അംഗങ്ങളുമായി ആശയ വിനിമയം നടത്തിയാണ് ബോംബെ ഒ പോസിറ്റീവ് രക്തമുള്ള നാലു പേരെ കണ്ടെത്തിയത്. തുടര്‍ന്ന് യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കരിപ്പൂരില്‍നിന്നാണ് ഇവര്‍ നാലുപേരും സൗദിയിലേക്ക് പോയത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News