Breaking News
മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു |
സൗദിയിൽ ഒരു കുടുംബത്തിലെ നാലുപേർ വാട്ടർ ടാങ്കിൽ മുങ്ങിമരിച്ചു

December 05, 2022

December 05, 2022

ന്യൂസ്‌റൂം ബ്യുറോ 

അബഹ : സൗദി അറേബ്യയിലെ മഹായിൽ അസീർ പ്രവിശ്യയിലെ ഭൂഗർഭ വാട്ടർ ടാങ്കിൽ വീണ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു.ബഹ്ർ അബൂ സക്കീനയിലെ ആലുഖതാരിശ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.വെള്ളത്തിൽ മുങ്ങിയും ശ്വാസം മുട്ടിയുമാണ് നാലുപേരും മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രദേശത്ത് പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ഭൂഗർഭ ടാങ്കിൽ വെള്ളം കയറുകയായിരുന്നുവെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട അബ്ദുല്ല ബിൻ ഹസൻ ഹാദി അസീരി പറഞ്ഞു.ഒരു മീറ്റർ ഉയരത്തിലാണ് ടാങ്കിൽ വെള്ളം കയറിയത്.വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കാനായി കുടുംബം ടാങ്കിനകത്തേക്ക് ഡീസൽ മോട്ടോർ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.മോട്ടോറിൽ നിന്നുള്ള പുക ടാങ്കിനകത്ത് നിറഞ്ഞതാണ് നാല് പേരും മരിക്കാനിടയാക്കിയത്.

സിവിൽ ഡിഫൻസ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News