Breaking News
സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ | അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തിയ പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ | ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു |
ജമാല്‍ ഖശോഗിയുടെ കൊലപാതകത്തില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ, 3 പേര്‍ക്ക് 24 വര്‍ഷം തടവ്

December 23, 2019

December 23, 2019

റിയാദ് : മുതിർന്ന സൗദി മാധ്യമ പ്രവർത്തകനും വാഷിംഗ്ടൺ പോസ്റ്റ് കോളമിസ്റ്റുമായിരുന്ന ജമാൽ കശോഗിയുടെ കൊലപാതകത്തിൽ അഞ്ചു പേർക്ക് വധശിക്ഷ.കൊലപാതകത്തില്‍ 11 പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി മൂന്ന് പേരെ 24 വര്‍ഷം തടവിനും ശിക്ഷിച്ചു.പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന സൗദി റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് സഊദ് അല്‍ കഹാതാനിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടയച്ചു.

ഒക്ടോബര്‍ രണ്ടിനാണ് സൌദി പൌരനും മാധ്യമ പ്രവര്‍ത്തകനുമായ ജമാല്‍ ഖശോഗിയെ തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ സൌദിയും തുര്‍ക്കിയും സ്വന്തം നിലക്കും യുഎന്‍ മനുഷ്യാവകാശ കമ്മീഷനും അന്വേഷണം നടത്തിയിരുന്നു.ജമാല്‍ ഖശോഗിയുടെ പ്രതിശ്രുത വധു ഹാറ്റിസ് ചെങ്കിസുമായുള്ള വിവാഹത്തിന് രേഖകള്‍ ശരിയാക്കാന്‍ എത്തിയപ്പോഴാണ് ഖശോഗിയെ കൊന്നത്.

സൌദി ഭരണാധികാരികളുടെ വിമര്‍ശകനായ ഖശോഗിയെ രാജ്യത്തെത്തിക്കാനായിരുന്നു രഹസ്യാന്വേഷണ വിഭാഗം മുന്‍ ഉപ മേധാവിയുടെ നിര്‍ദേശം. യുഎസില്‍ താമസക്കാരനായ ഖശോഗി ഈ സമയം തുര്‍ക്കിയിലുണ്ടായിരുന്നു. തുര്‍ക്കി സ്വദേശിനിയുമായുള്ള വിവാഹ രേഖകള്‍ ശരിയാക്കാനായി കോണ്‍സുലേറ്റിലെത്തിയപ്പോള്‍ ഇദ്ദേഹത്തോട് സൌദിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. നിഷേധിച്ചതോടെ പ്രതികള്‍ കൊന്ന് കഷ്ണങ്ങളാക്കി ഏജന്റിന് കൈമാറിയെന്നാണ് കേസ്.

സംഭവം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും ഖശോഗിയുടെ മൃതദേഹം കണ്ടെത്തിയിട്ടില്ല. കൊലപാതകത്തില്‍ അന്താരാഷ്ട്ര പ്രതിഷേധം ഉയര്‍ന്നിരുന്നു.


Latest Related News