Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്ത് റിഫൈനറിയില്‍ തീപിടുത്തം: 2 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം, അഞ്ചു പേര്‍ക്ക് പരിക്ക്

January 15, 2022

January 15, 2022

കുവൈത്ത് സിറ്റി: കുവൈത്ത് നാഷനല്‍ പെട്രോളിയം കോര്‍പറേഷന്റെ റിഫൈനറിയിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് ഇന്ത്യക്കാർ മരണമടഞ്ഞു. അഞ്ചുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അഹമ്മദിയിലെ വാതക ദ്രവീകരണ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. കുവൈത്ത് ഇന്ധന വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ ഫാരിസ് സ്ഥലം സന്ദര്‍ശിച്ചു.

തമിഴ്‌നാട്, ഒഡീഷ സ്വദേശികൾക്കാണ് അപകടത്തിൽ ജീവൻ നഷ്ടപെട്ടത്. പരിക്കേറ്റവരുടെ വിവരങ്ങൾ ലഭ്യമല്ല. അറ്റകുറ്റപ്പണികള്‍ക്കായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. 


Latest Related News