Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ഫിലിപ്പൈൻ വീട്ടുജോലിക്കാരിയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം,ഗാർഹിക തൊഴിലാളികൾ കുവൈത്ത് വിടുന്നു

February 05, 2023

February 05, 2023

ന്യൂസ്‌റൂം ബ്യുറോ 

കുവൈത്ത് സിറ്റി :വീട്ടുജോലിക്കാരിയെ ക്രൂരമായി ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ കുവൈത്തിൽ നിന്ന് ഫിലിപ്പൈൻ വീട്ടുജോലിക്കാരായ സ്ത്രീകൾ ജോലി മതിയാക്കി നാട്ടിലേക്ക് തിരിച്ചുപോകുന്നതായി റിപ്പോർട്ട്.സംഭവത്തിന് ശേഷം കഴിഞ്ഞ നാല് ദിവസത്തിനിടെ   114 ഫിലിപ്പിനോ വീട്ടുജോലിക്കാർ കുവൈത്ത് വിട്ടതായി കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

35 കാരിയായ ജുലേബി റാണാരയെന്ന യുവതിയുടെ മൃതദേഹം മരുഭൂമിയിലെ ഒരു റോഡരികിൽ നിന്നാണ് കത്തിക്കരിഞ്ഞ നിലയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കണ്ടെത്തിയത്.ജനുവരി ആദ്യം സ്വദേശത്തെ വീട്ടുകാരുമായി ഫോണിൽ സംസാരിച്ച റാണാര തൊഴിലുടമയുടെ മകനെ തനിക്ക് ഭയമുണ്ടെന്ന് അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.ഇതിനു പിന്നാലെ തൊട്ടടുത്ത ദിവസം ജോലി ചെയ്യുന്ന വീട്ടിൽ നിന്നും ഇവരെ കാണാതാവുകയായിരുന്നു.തുടർന്നാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

അതേസമയം,സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉടൻ അന്വേഷണം ആരംഭിക്കുകയും  24 മണിക്കൂറിനുള്ളിൽ പ്രതിയെ കണ്ടെത്തുകയും ചെയ്തിരുന്നു.പതിനേഴുകാരനായ പ്രതി യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചതായാണ് പോലീസ് വെളിപ്പെടുത്തിയത്.

കുവൈത്തിൽ നേരത്തെയും സമാന രീതിയിൽ ഫിലിപ്പൈൻ വീട്ടുജോലിക്കാരി കൊല്ലപ്പെട്ട സാഹചര്യത്തിൽ കുവൈത്തിലെ ഫിലിപ്പൈൻ ജനത കടുത്ത ആശങ്കയിലാണ്.ഇതിനു പിന്നാലെ,ഗാർഹിക തൊഴിലാളികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള പീഡനങ്ങൾ അവസാനിപ്പിക്കുന്നതിന് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുമെന്ന് ഫിലിപ്പൈൻസ് സർക്കാർ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നതിന് നിരോധനമേർപ്പെടുത്തിയ ഫിലിപ്പീൻസിലെ കുടിയേറ്റ തൊഴിൽ മന്ത്രാലയം കുവൈത്തിലേക്കുള്ള റിക്രൂട്മെന്റ് കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ഇത് രണ്ടാം തവണയാണ് ഫിലിപ്പൈൻസ് കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്മെന്റിന് വിലക്കേർപ്പെടുത്തുന്നത്.

വീട്ടുജോലിക്കാർ ഉൾപ്പെടെ ഏകദേശം 268,000 ഫിലിപ്പീൻസുകാരാണ് നിലവിൽ കുവൈത്തിൽ ജോലി ചെയ്യുന്നത്.വിവിധ തൊഴിൽ പ്രശ്നങ്ങൾ കാരണം 400-ലധികം ഫിലിപ്പിനോകൾ കഴിഞ്ഞ ആഴ്ചകളിൽ കുവൈത്തിലെ  ഫിലിപ്പൈൻ എംബസികളിൽ അഭയം തേടിയതായും ഇവരിൽ പകുതിയോളം പേർ രാജ്യം വിട്ടതായും ഫിലിപ്പൈൻ ഓവർസീസ് എംപ്ലോയ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ മൈഗ്രന്റ് വർക്കേഴ്‌സ് അണ്ടർസെക്രട്ടറി ഹാൻസ് കാക്ഡാക് സ്ഥിരീകരിച്ചു.

അതേസമയം,നിലവിൽ ഗാർഹിക തൊഴിലാളികൾക്ക് വൻ തോതിൽ ക്ഷാമം നേരിടുന്ന കുവൈത്തിൽ പുതിയ സംഭവികാസങ്ങൾ കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് സൂചന.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News