Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഫിഫ അറബ് കപ്പ്, ഈജിപ്തും അൾജീരിയയും സെമിഫൈനലിൽ

December 12, 2021

December 12, 2021

ദോഹ : പ്രഥമഫിഫ അറബ് കപ്പ് ടൂർണമെന്റിന്റെ സെമിഫൈനൽ ചിത്രം വ്യക്തമായി. ജോർദാന്റെ വെല്ലുവിളി മറികടന്ന ഈജിപ്തും, മൊറോക്കോയെ വീഴ്ത്തിയ അൾജീരിയയുമാണ് അവസാനനാലിൽ അവസാനമായി ഇടംനേടിയത്. ഖത്തർ, ടുണീഷ്യ എന്നീ ടീമുകൾ നേരത്തെ തന്നെ സെമിയിൽ കടന്നിരുന്നു. 

എക്സ്ട്രാടൈമിൽ നേടിയ രണ്ട് ഗോളുകളിലൂടെയാണ് ഈജിപ്ത് ജോർദാനെ തോല്പിച്ചത്. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് തുല്യത പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. ഉദ്വേഗം നിറഞ്ഞ മത്സരത്തിനൊടുവിലാണ് അൾജീരിയ മൊറോക്കോയെ തോല്പിച്ചത്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം, രണ്ടാം പകുതിയിൽ ഇരുടീമുകളും ലക്ഷ്യം കണ്ടതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. അധികസമയത്തും ഇരുടീമുകളും വലകുലുക്കിയതോടെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ നിർണ്ണയിച്ചത്. മൊറോക്കോ മൂന്ന് കിക്കുകൾ ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ അൾജീരിയ തങ്ങളുടെ അഞ്ചുകിക്കുകളും ഗോളാക്കി മാറ്റി.


Latest Related News