Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിലെ വ്യവസായി ഫൈസൽ വിന്നേഴ്‌സ് നാട്ടിൽ നിര്യാതനായി

August 03, 2021

August 03, 2021

കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രമുഖ വ്യവസായിയും കലാ സാംസ്കാരിക പ്രവര്‍ത്തകനുമായ ഫൈസല്‍ വിന്നേഴ്സ് നാട്ടില്‍ നിര്യാതനായി.

മലപ്പുറം തിരൂര്‍ പയ്യനങ്ങാടി ഇരിങ്ങാവൂര്‍ സ്വദേശിയാണ്. വര്ഷങ്ങളായി കുവൈറ്റില്‍ ഹോട്ടല്‍ ബിസിനസ്സ് രംഗത് സജീവമായിരുന്നു. 47 വയസ്സായിരുന്നു, ഹൃദയാഘാതമാണ് മരണകാരണം.

വിന്നേഴ്സ് റസ്റ്റോറന്‍റ് ഗ്രൂപ്പ് ഉടമയായിരുന്ന ഫൈസല്‍, കുവൈത്തിലും നാട്ടിലുമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. കുവൈറ്റിലെ അറിയപ്പെടുന്ന ഗായകന്‍ കൂടിയായ ഫൈസല്‍ വലിയ സുഹൃദ് വലയത്തിനു ഉടമകൂടിയായിരുന്നു. ഖബറടക്കം ഇന്ന് നടക്കും


Latest Related News