Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ബഹ്‌റൈനിൽ മലയാളികളുടെ താമസസ്ഥലത്ത് പാചകവാതക ചോർച്ച, ഒരാൾക്ക് പൊള്ളലേറ്റു

April 16, 2022

April 16, 2022

മനാമ : ബഹ്‌റൈനിൽ മലയാളികളുടെ റൂമിൽ പാചക വാതക ചോർച്ചയെ തുടർന്ന് സ്ഫോടനം. ഹമദ് ടൗൺ സൂഖിനടുത്തുള്ള കെട്ടിടത്തിലാണ് വ്യാഴാഴ്ച്ച രാവിലെ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ അടുക്കളയിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും, താമസക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. 

ഗാരേജിലും സൂഖിലുമായി ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. രാവിലെ താമസക്കാരിലൊരാൾ സ്വിച്ച് ഓണാക്കിയതും വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. ഇയാളുടെ വലത് കയ്യിൽ പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ബി.ഡി.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റൂമിലെ ജനൽചില്ലുകളും, ഒരു സ്റ്റീൽ അലമാരയും വാതിലുകളും സ്‌ഫോടനത്തിൽ തകർന്നു.


Latest Related News