Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
പൊതുസ്ഥലത്തെ വൈദ്യുതി മോഷ്ടിച്ചു, കുവൈത്തിൽ പ്രവാസിയെ പിടികൂടി

April 13, 2022

April 13, 2022

കുവൈത്ത് സിറ്റി : കുവൈത്തിൽ കാർപാർക്കിങ് സ്ഥലത്തെ വൈദ്യുതി കണക്ഷൻ ചോർത്തിയെടുത്ത് തയ്യൽ ജോലികൾ ചെയ്ത പ്രവാസി പിടിയിൽ. പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയിനിങ്ങിന് വേണ്ടി നൽകിയിട്ടുള്ള കണക്ഷനിൽ നിന്നാണ് ഇയാൾ വ്യക്തിഗത ആവശ്യങ്ങൾക്ക് വൈദ്യുതി ഉപയോഗിച്ചത്.

അധികൃതർ ചോദ്യം ചെയ്തപ്പോൾ, തനിക്കിതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട് എന്ന വിചിത്രവാദമാണ് ഇയാൾ ഉന്നയിച്ചത്. ഇയാൾ ഏത് രാജ്യക്കാരനാണ് എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അദൈലിയയിൽ നടന്ന സംഭവം പ്രാദേശിക മാധ്യമങ്ങൾ വാർത്തയാക്കുകയായിരുന്നു.


Latest Related News