Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തെറ്റുകൾ, കുവൈത്ത് എയർപോർട്ടിൽ നിന്നും യാത്രക്കാരെ തിരിച്ചയച്ചു

October 15, 2021

October 15, 2021

കുവൈത്ത് സിറ്റി : വാക്സിനേഷൻ സർട്ടിഫിക്കറ്റിലെയും പാസ്പോർട്ടിലേയും വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന്  ചൂണ്ടിക്കാട്ടി യാത്രക്കാരെ തിരിച്ചയച്ചു. ലണ്ടനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ചില യാത്രക്കാർക്കാണ് ദുരനുഭവമുണ്ടായത്. ചിലരുടെ പേരുകളിൽ അക്ഷരതെറ്റ് കടന്നുകൂടിയപ്പോൾ, ചില വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പേര് മുഴുവനായും രേഖപ്പെടുത്തിയിരുന്നില്ല. 

യാത്ര ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടതോടെ, വിമാനടിക്കറ്റിനും, ഹോട്ടലിനും പീസീആർ ടെസ്റ്റിനുമായി മുടക്കിയ തുക തങ്ങൾക്ക് നഷ്ടപ്പെട്ടതായി യാത്രക്കാർ അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ എയർപോർട്ടിൽ ആരോഗ്യമന്ത്രാലയത്തിന്റെ ഓഫീസ് ലഭ്യമല്ലാത്തതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കാനും യാത്രക്കാർ മറന്നില്ല. ഇതിനുള്ള വിശദീകരണവുമായി മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. മിഷ്രീഫിലുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ തെറ്റുകൾ തിരുത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും, കൃത്യമായ രേഖകൾ ഹാജരാക്കിയാൽ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തിരുത്തലുകൾ വരുത്താമെന്നും അധികൃതർ വ്യക്തമാക്കി.


Latest Related News