Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിലെ ഇന്ത്യക്കാർക്ക് എംബസിയുടെ ജാഗ്രതാ നിര്‍ദേശം

March 08, 2019

March 08, 2019

കുവൈത്ത് സിറ്റി  : വ്യാജ ഫോൺ കോളിലൂടെ പണം തട്ടുന്ന വ്യാജ സംഘങ്ങൾക്കെതിരെ കുവൈത്തിലെ ഇന്ത്യൻ എംബസി ജാഗ്രതാ മുന്നറിയിപ്പ് നൽകി.കുവൈത്ത് എംബസിയില്‍ നിന്നെന്ന വ്യാജേന ഫോണ്‍ ചെയ്ത് പണം തട്ടിയെടുക്കുന്ന സംഭവങ്ങള്‍ വ്യാപകമായതിനെ തുടർന്നാണ് എംബസി അധികൃതർ ഇക്കാര്യത്തിൽ ആവർത്തിച്ചു മുന്നറിയിപ്പ് നൽകിയത്.. പണം നഷ്ടപ്പെട്ട ചിലര്‍ എംബസിയുടെ സഹായം തേടി. മാനഹാനി ഭയന്ന് പരാതിപ്പെടാത്തവരുമുണ്ട്. ഇത്തരം വ്യാജ കോളുകളില്‍ വീഴരുതെന്ന് എംബസി മുന്നറിയിപ്പ് നല്‍കിയതിന് ശേഷവും പലരും വഞ്ചിക്കപ്പെട്ടതായാണ് വിവരം.. തട്ടിപ്പുകാര്‍ വിളിക്കുമ്ബോള്‍ മൊബൈലില്‍ തെളിയുന്നത് ഇന്ത്യന്‍ എംബസിയുടെ ഫോണ്‍നമ്ബര്‍ തന്നെയായിരിക്കും.

ഐ-ഡയലര്‍ എംഒഐപി പോലുള്ള സോഫ്റ്റ്വെയര്‍ സംവിധാനം ഉപയോഗിച്ചാണ് ഇത് സാധിക്കുന്നത്.ഏത് നമ്ബറില്‍നിന്നാണെന്ന് തോന്നിപ്പിക്കും വിധം വിളിക്കാന്‍ ഈ ആപ്പ് വഴി സാധിക്കും. ഇരകളെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ശേഖരിച്ച ശേഷമായിരിക്കും ഫോണ്‍ വിളിക്കുക. പാസ്‌പോര്‍ട്ട് കൈകാര്യം ചെയ്യുന്നതിനുള്ള ഔട്ട്‌സോഴ്‌സ് സംവിധാനം തൊട്ട് ചില ഔദ്യോഗിക സംവിധാനങ്ങളില്‍നിന്നുള്‍പ്പെടെ വിവരം ശേഖരിക്കാന്‍ കഴിയുന്ന സംഘങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നാണ് സൂചന.


Latest Related News