Breaking News
വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ |
യൂറോപ്യന്‍ യൂണിയന്‍ സംഘം കശ്മീരില്‍, പ്രാദേശിക മാധ്യമങ്ങള്‍ക്ക് വിലക്ക്

October 30, 2019

October 30, 2019

ജമ്മു കശ്മീർ : ഭീകരവാദം ആഗോള പ്രശ്‌നമാണെന്നും, ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ ഇടപെടാനല്ല സത്യാവസ്ഥ അറിയാനാണ് എത്തിയതെന്നും കശ്മീർ സന്ദർശിക്കുന്ന യൂറോപ്യന്‍ യൂണിയനിലെ എംപിമാര്‍ പറഞ്ഞു.ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് യൂറോപ്യന്‍ യൂണിയനിലെ എംപിമാര്‍ കശ്മീരില്‍ എത്തിയത്. ദാല്‍ തടാകത്തിലെ ശിക്കാറുകളില്‍ യാത്ര ചെയ്ത സംഘം ബിസിനസുകരുമായും, രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.

വിദേശ സംഘത്തിന്റെ സന്ദര്‍ശനത്തിനെതിരെ കാശ്മീരിലടക്കം പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ദിവസം സംഘം കശ്മീരില്‍ എത്തിയപ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇതിന് പുറമെ സ്വതന്ത്രമായി കശ്മീര്‍ സന്ദര്ശിക്കണമെന്നും, മോഡി സര്‍ക്കാരിന്റെ പിബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമാകാന്‍ തലപര്യമില്ലെന്നും സംഘത്തിലുണ്ടായിരുന്ന ക്രിസ് ഡേവിസ് വ്യക്തമാക്കിയതും വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.

വിദേശ പ്രതിനിധികള്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ പ്രാദേശിക മാധ്യമങ്ങളെ ഉള്‍പ്പെടെയുള്ള നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചതും മോദി സര്‍ക്കാരിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.


Latest Related News