Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഏഷ്യാനെറ്റ് ന്യൂസിന്റെ നഴ്‌സിങ് എക്സലൻസ് അവാർഡ് : ജൂറി ചെയർമാനായി ഡോ. മോഹൻ തോമസിനെ തിരഞ്ഞെടുത്തു

March 22, 2022

March 22, 2022

കുവൈത്ത് സിറ്റി : പ്രമുഖ മലയാള വാർത്താ ചാനലായ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ നഴ്‌സിങ് എക്സലൻസ് അവാർഡ് ജൂറി ചെയർമാനായി ഡോ. മോഹൻ തോമസിനെ തിരഞ്ഞെടുത്തു. കുവൈത്ത് എഡിഷന്റെ ജൂറി ചെയർമാനായാണ് ഖത്തറിലെ പ്രമുഖ ഡോക്ടറും, സാമൂഹികപ്രവർത്തനരംഗത്തെ നിറസാന്നിധ്യവുമായ മോഹൻ തോമസിനെ തിരഞ്ഞെടുത്തത്. ഒപ്പം, ട്രെയിൻഡ് നഴ്‌സസ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ.റോയ്. കെ. ജോർജ്, ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം കുവൈത്ത് പ്രസിഡന്റ് അമീർ അഹമ്മദ്, ട്രെയിൻഡ് നഴ്‌സസ് അസോസിയേഷൻ കേരള പ്രസിഡന്റ് ഡോ. സോന, പെൻസിൽവാനിയ സ്റ്റേറ്റ് ബോർഡ് ഓഫ് നഴ്‌സിങ് എ.പി.എൻ ചെയർപേഴ്‌സൺ ബ്രിജിത് വിൻസെന്റ് തുടങ്ങിയവരും ജഡ്ജിങ് പാനലിലുണ്ട്. 

കുവൈത്തിലെ നഴ്‌സിങ് രംഗത്തെ സമഗ്രസംഭാവനകൾ കണക്കിലെടുത്താണ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകുന്നത്. കോവിഡ് കാലത്ത് മികച്ച സേവനം കാഴ്ചവെച്ചവർക്കുള്ള പ്രത്യേക അവാർഡും നൽകും. നഴ്സ് ഓഫ് ദി ഇയർ എന്ന പേരിലും അവാർഡ് നൽകും. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കുവൈത്തിലെ മില്ലേനിയം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ, മാർച്ച്‌ 26 നാണ് പുരസ്‌കാരങ്ങൾ നൽകുക.


Latest Related News