Breaking News
യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും |
നിലപാട് തിരുത്തി ഡൽഹി ഇമാം, കുഗ്രാമങ്ങളിൽ താമസിക്കുന്നവർ എങ്ങനെ രേഖകളുണ്ടാക്കും?

January 17, 2020

January 17, 2020

ന്യൂഡൽഹി : സിഎഎ, എൻആർസി വിഷയങ്ങളില്‍ കേന്ദ്രസർക്കാരിനെ അനുകൂലിച്ച ഡൽഹി ഷാഹി ഇമാം അഹ്മദ് ബുഖാരി നിലപാട് മാറ്റി. വെള്ളിയാഴ്ച ജുമുഅ ഖുതുബയിലാണ് ഡൽഹി ഇമാം പഴയ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞത്. ഒരു ദിവസം രാജ്യം മുഴുവൻ എൻ.ആർ.സി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി പറയുന്നു. തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി അത് തിരുത്തുന്നു. ഇന്ത്യയിലെ കുഗ്രാമങ്ങളിൽ താമസിക്കുന്നവർ എങ്ങനെ രേഖകളുണ്ടാക്കിമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും ഇമാം ചോദിച്ചു.

ജനങ്ങളെ ആശങ്കയിലാക്കുന്നതാണ് ഇത്തരം പരാമർശങ്ങൾ. യു.പിയിലെ മുസ്ലിംകൾക്ക് സി.എ.എക്കെതിരായ സമരത്തിൽ സ്വന്തം ജീവൻ പോലും ത്യജിക്കേണ്ടി വന്നിരിക്കുകയാണ്. എത്രകാലം മുസ്ലിംകൾക്ക് ഇങ്ങനെ സഹിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. സി.എ.എ മുസ്ലിംകളെ ബാധിക്കുന്നതല്ലെന്നായിരുന്നു നേരത്തെ ഇമാം നിലപാടെടുത്തിരുന്നത്.


Latest Related News