Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ബഹ്‌റൈനിൽ പോലീസ് കസ്റ്റഡിയിലെടുത്ത വ്യക്തി ആത്മഹത്യ ചെയ്തു

April 14, 2022

April 14, 2022

മനാമ : ഗതാഗതനിയമം ലംഘിച്ചതിന് പോലീസ് കസ്റ്റഡിയിൽ എടുത്ത വ്യക്തി ആത്മഹത്യ ചെയ്തു. 53 വയസുകാരനാണ് കസ്റ്റഡിയിലിരിക്കെ ആത്മഹത്യ ചെയ്തതെന്ന് ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ആത്മഹത്യാ ശ്രമം ശ്രദ്ധയിൽ പെട്ടയുടനെ അധികൃതർ ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും, വഴിമദ്ധ്യേ തന്നെ മരണം സംഭവിക്കുകയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയെന്നും, പബ്ലിക്ക് പ്രോസിക്യൂഷനെ വിവരം അറിയിച്ചെന്നും ട്രാഫിക്ക് ഡയറക്ടറേറ്റ് വിശദമാക്കി.


Latest Related News