Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ബഹറൈനില്‍ കൊവിഡ് പ്രതിരോധം:പുതിയ ട്രാഫിക് ലൈറ്റ് രീതി ഇന്നുമുതല്‍

July 02, 2021

July 02, 2021

മനാമ:കൊവിഡ് പ്രതിരോധത്തിനായി ബഹറൈനില്‍ പുതിയ അലര്‍ട്ട് ലെവല്‍ ട്രാഫിക് ലൈറ്റ് രീതി. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിന്റെയും കേസുകളുടെയും അടിസ്ഥാനത്തില്‍ രാജ്യത്തെ പ്രദേശങ്ങളെ പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി തിരിച്ചുള്ള സംവിധാനമാണ് ഇന്നുമുതല്‍ നിലവില്‍ വരുന്നത്. ഈ കളര്‍ കോഡ് അനുസരിച്ചായിരിക്കും ഇനി മുതല്‍ ഓരോ പ്രദേശത്തും പുതിയ നിയന്ത്രണങ്ങളും ഇളവുകളും നിലവില്‍ വരുകയെന്ന്  നാഷനല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്സ് അധികൃതര്‍ അറിയിച്ചു.

ഗ്രീന്‍: തുടര്‍ച്ചയായി 14 ദിവസം ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് രണ്ട് ശതമാനത്തില്‍ താഴെ.

യെല്ലോ: ഏഴ് ദിവസത്തെ ടിപിആര്‍ ശരാശരി രണ്ടിനും അഞ്ചിനും ഇടയില്‍.

ഓറഞ്ച്:നാല് ദിവസത്തെ ശരാശരി ടിപിആര്‍ അഞ്ചിനും എട്ടിനും ഇടയില്‍.

റെഡ്: തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ശരാശരി ടിപിആര്‍ എട്ടിന് മുകളില്‍.

ഒരു ലെവലില്‍ നിന്ന് തൊട്ടു താഴെയുള്ള ലെവലിലേക്ക് മാറണമെങ്കില്‍ ഒരാഴ്ചയെങ്കിലും താഴത്തെ ലെവലില്‍ തുടരണം. പുതിയ സംവിധാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

 


Latest Related News