Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അംബാസിഡർക്കും ജീവനക്കാർക്കും കോവിഡ്,കുവൈത്ത് എംബസി അടക്കുന്നു

June 26, 2021

June 26, 2021

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ എംബസി ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്ന് വരെ അടച്ചിടും. അംബാസഡർക്കും ഏതാനും എംബസി ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യ മുൻകരുതലിന്‍റെ ഭാഗമായാണ് നടപടി . അടുത്ത രണ്ട് ആഴ്ചകളിൽ നിശ്ചയിച്ച എംബസിയുടെ എല്ലാ പരിപാടികളും മറ്റൊരവസരത്തിലേക്ക് മാറ്റിവെച്ചതായും എംബസി വാർത്താകുറിപ്പിൽ അറിയിച്ചു . പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്ന് വരെ അടിയന്തിര സ്വഭാവത്തിലുള്ള കോൺസുലാർ സേവനങ്ങൾ മാത്രം മുൻകൂട്ടി അപ്പോയ്മെന്‍റ് എടുത്ത് നടത്താമെന്നും എംബസ്സി അറിയിച്ചു. അത്യാവശ്യ കോൺസുലർ സേവനങ്ങൾക്ക് cons1.kuwait.gov.in എന്ന മെയിൽ വിലാസത്തിൽ ബന്ധപ്പെട്ടാണ് അപ്പോയ്മെന്‍റ് എടുക്കേണ്ടത്. എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നെങ്കിലും തനിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ  താനുമായി    സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ കഴിയണമെന്നും അംബാസഡർ സിബി ജോർജ് ട്വിറ്ററിൽ അറിയിച്ചു.


Latest Related News