Breaking News
ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ |
സൗദിയിൽ വാണിജ്യ-വ്യാപാര കേന്ദ്രങ്ങൾ ഇന്നു മുതൽ പ്രവർത്തിക്കും 

April 29, 2020

April 29, 2020

റിയാദ് : സൗദിയില്‍ ഇന്ന്  മുതല്‍ വാണിജ്യ കേന്ദ്രങ്ങളും മൊത്ത, ചില്ലറ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി  ഒന്നര മാസത്തോളം അടച്ചിട്ട ശേഷമാണ് കച്ചവട കേന്ദ്രങ്ങളും മൊത്ത, ചില്ലറ കച്ചവട സ്ഥാപനങ്ങളും തുറക്കുന്നത്. രാവിലെ ഒൻപത് മുതല്‍ വൈകീട്ട് അഞ്ച് വരെയായിരിക്കും പ്രവര്‍ത്തന സമയം. മക്ക ഒഴികെയുള്ള പട്ടണങ്ങളില്‍ കര്‍ഫ്യുവില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഏപ്രില്‍ 29 മുതല്‍ മെയ് 13  വരെ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കികൊണ്ട്  സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കഴിഞ്ഞ ഞായറാഴ്ച ഉത്തരവിട്ടിരുന്നു.

മക്കയില്‍ മുഴുവന്‍ സമയ കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ അവശ്യ സാധനങ്ങളുടെ കടകള്‍ മാത്രമേ തുറന്നു പ്രവര്‍ത്തിക്കുകയുള്ളു. എന്നാല്‍ സാമൂഹിക  അകലം പാലിക്കാന്‍ കഴിയാത്ത സ്ഥാപനങ്ങളായ ക്ലിനിക്കുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍, സ്പോര്‍ട്സ്, ഹെല്‍ത്ത് ക്ലബുകള്‍, വിനോദ കേന്ദ്രങ്ങള്‍, സിനിമ ശാലകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, റെസ്റ്റോറന്‍റുകള്‍, കഫേകള്‍ തുടങ്ങിയവയുടെ സ്ഥാപനങ്ങള്‍ക്ക് വിലക്ക് തുടരും.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.    


Latest Related News