Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
സൗദി ടു ദോഹ : ലോകകപ്പ് ആരാധകർക്കായി സൗദിയിൽ നിന്ന് രാജ്യാന്തര യാത്രയുമായി കരീം ടാക്‌സികൾ

November 04, 2022

November 04, 2022

ന്യൂസ്‌റൂം ബ്യുറോ 

റിയാദ് : ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് ആരാധകരെ റോഡ് മാർഗം ഖത്തറിൽ എത്തിക്കാൻ പ്രമുഖ ഓൺലൈൻ ടാക്സിയായ കരീം രാജ്യാന്തര സർവീസ് നടത്തുന്നു. കാറിൽ യാത്ര ചെയ്യാൻ കൂടുതൽ ഫുട്ബോൾ ആരാധകരെ പ്രാപ്തരാക്കാൻ ലക്ഷ്യമാക്കിയാണ് ദുബായ് ആസ്ഥാനമായ കമ്പനി പുതിയ സൗദി അറേബ്യയ്ക്കും ദോഹയ്ക്കും ഇടയിൽ പുതിയ അന്തർരാജ്യ  സർവീസുകൾ പ്രഖ്യാപിച്ചത്. 

നവംബർ 20 ന് ആരംഭിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ലോകകപ്പിന് മുന്നോടിയായി കരീം സൗദിയിൽ 1,000 കാറുകൾ കൂടി അധികമായി നിരത്തിലിറക്കിയിട്ടുണ്ട്.സൗദി അറേബ്യൻ നഗരങ്ങളായ ദമ്മാം, അൽ-അഹ്‌സ എന്നിവിടങ്ങളിൽ നിന്ന് ദോഹയിലേക്ക് സർവീസുകൾ ഉണ്ടാകും., മൂന്ന് യാത്രക്കാർക്ക് വരെ യാത്ര ചെയ്യാൻ കഴിയുന്ന തരത്തിൽ ഒരു ദിവസം മുമ്പ് ദോഹയിലേക്ക് കാർ ബുക് ചെയ്യാവുന്നതാണെന്ന് കമ്പനി അറിയിച്ചു. ഒരു യാത്രയ്ക്ക് ഏകദേശം 266 യു.ഡോളർ(1,000 സൗദി റിയാൽ) ആണ് നിരക്ക്.

ദോഹ ഇന്റർനാഷണൽ എയർപോർട്ടിലെയും ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെയും കരീം കാറുകൾ വഴി യാത്രക്കാർക്ക് എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്കും നേരിട്ട് പ്രവേശനം നൽകും.ഒന്നിലധികം മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് സിറ്റി-ടു-സിറ്റി റൈഡുകളും  ലഭ്യമാക്കിയിട്ടുണ്ട്.

'സൗദിയിലെ ഫുട്ബോൾ ആരാധകർക്ക് ഫിഫ ലോകകപ്പ് മത്സരങ്ങൾക്കായി കാറിൽ യാത്ര ചെയ്യാൻ അവസരമൊരുക്കുന്നതിൽ സന്തോഷമുണ്ട്. ഇത് സന്ദർശകർക്കുള്ള ഗതാഗത ഓപ്ഷനുകൾ വർദ്ധിപ്പിക്കുകയും ക്യാപ്റ്റൻമാർക്ക്(ഡ്രൈവർ) കൂടുതൽ വരുമാനമുണ്ടാക്കാനുള്ള  അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.'-കരീം സൗദി  ജനറൽ മാനേജർ ഗൈത്ത് അൽ ജോഹാനി പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News