Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ അഞ്ചംഗ ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞു, രണ്ട് മരണം

March 04, 2022

March 04, 2022

കുവൈത്ത് സിറ്റി : കുവൈത്തിലെ അബ്ദലി റോഡിലുണ്ടായ കാറപകടത്തിൽ ഇന്ത്യക്കാരായ ദമ്പതികൾ മരിച്ചു. പരിക്കേറ്റ മൂന്ന് കുട്ടികൾ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. പൂനെ സ്വദേശികളായ കുടുംബം, അബ്ദലിയിലേക്ക് വിനോദയാത്ര പോവുന്നതിനിടെയാണ് അപകടമുണ്ടായത്. 

സാൽമിയ നാസർ സൗദ് അൽ സബാഹ് ക്ലിനിക്കിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ഷഹിസ്ത മുഹമ്മദ്‌ ഹുസൈൻ സോളങ്കി (37), ബുബിയാൻ ബാങ്കിൽ ഉദ്യോഗസ്ഥനായ ഭർത്താവ് ഉമർ ഗുലാം (41) എന്നിവരാണ് മരണമടഞ്ഞത്. ഉമർ ഗുലാം സംഭവസ്ഥലത്തും, ഷഹിസ്ത ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേയുമാണ് മരണത്തിന് കീഴടങ്ങിയത്. കബറടക്കം സുലൈബിഖാത് ശ്മശാനത്തിൽ നടന്നു.


Latest Related News