Breaking News
യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും |
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ,പ്രധാനമന്ത്രി പശുവിന്റെ പിന്നാലെയെന്ന് വിമർശനം

September 12, 2019

September 12, 2019

ന്യൂഡല്‍ഹി: പ്രാധാനമന്ത്രി നരേന്ദ്ര മോദിയുടെ പശു പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സാമ്പത്തിക പ്രതിസന്ധി തുടരുമ്പോൾ പ്രധാനമന്ത്രി പശുവിനെക്കുറിച്ചും 'ഓ'മിനെക്കുറിച്ചും സംസാരിച്ച്‌ യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കുകയാണെന്നു കോണ്‍ഗ്രസ് വിമര്‍ശിച്ചു.

പശുവെന്നും ഓം എന്നും കേൾക്കുമ്പോൾ ചിലയാളുകള്‍ നിലവിളിക്കുന്നതു തീര്‍ത്തും നിര്‍ഭാഗ്യകരമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. രാജ്യം പതിനാറാം നൂറ്റാണ്ടിലേക്കു പോകുന്നതായാണ് ഇത്തരക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ പശുവിനെ സംരക്ഷിക്കുന്നത് എങ്ങനെ പിന്നോട്ടു നടക്കലാകുമെന്നും പ്രധാനമന്ത്രി ചോദിച്ചു.

ഉത്തര്‍പ്രദേശിലെ മഥുരയില്‍ സംസാരിക്കവെയാണു പ്രധാനമന്ത്രിയുടെ പരാമര്‍ശം. പശു സംരക്ഷണത്തെ എതിര്‍ക്കുന്നവര്‍ രാജ്യത്തിന്‍റെ വികസനത്തെയാണു നശിപ്പിക്കുന്നത്. കന്നുകാലികളെ വളര്‍ത്തുന്നതിന്‍റെ അര്‍ഥമെന്താണെന്നും ഇതു സമ്പദ് വ്യവസ്ഥയെ എത്രമാത്രം സഹായിക്കുന്നുവെന്നു ചിലര്‍ മനസിലാക്കുന്നില്ലെന്നും മോദി പറഞ്ഞു.പശുവിനെ കുറിച്ച് പറഞ്ഞു നടക്കുന്ന പ്രധാനമന്ത്രി പശുവിന്‍റെ പേരിലുള്ള ആക്രമണങ്ങളെ കുറിച്ച്‌  മൗനം പാലിക്കുന്നതായി എഐഎംഐഎം പ്രസിഡന്‍റ് അസദുദ്ദീന്‍ ഒവൈസിയും പ്രതികരിച്ചു.


Latest Related News