Breaking News
യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും |
ബിജെപി ദേശീയ അധ്യക്ഷന്റെ ട്വിറ്റർ ഹാക്ക് ചെയ്ത് യുക്രൈനെ സഹായിക്കാൻ അഭ്യർത്ഥന

February 27, 2022

February 27, 2022

ഡൽഹി : ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ അധ്യക്ഷനായ ജെ.പി. നദ്ദയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ യുക്രൈന് പിന്തുണ അഭ്യർത്ഥിച്ച് പോസ്റ്റ്‌ പ്രത്യക്ഷപ്പെട്ടു. റഷ്യയുടെ ആക്രമണം നേരിടുന്ന രാജ്യത്തെ സഹായിക്കാൻ ക്രിപ്റ്റോ കറൻസികൾ ദാനമായി നൽകണമെന്നും പോസ്റ്റിൽ പറയുന്നു. 

യുക്രൈൻ ജനതയ്ക്ക് ഒപ്പം നിൽക്കണമെന്ന സന്ദേശമുള്ള ഈ പോസ്റ്റിന് പിന്നാലെ, റഷ്യയെ അനുകൂലിച്ചുകൊണ്ട് അടുത്ത പോസ്റ്റും പ്രത്യക്ഷപ്പെട്ടു. തന്റെ അകൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും യഥാർത്ഥത്തിൽ റഷ്യയെ ആണ് സഹായിക്കേണ്ടതെന്നും രണ്ടാം പോസ്റ്റിൽ പറയുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലുമായി എഴുതപ്പെട്ട ഈ പോസ്റ്റുകൾക്ക് നദ്ദ വിശദീകരണം നൽകിയിട്ടില്ല.


Latest Related News