Breaking News
ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം | മസ്‌കത്തിലെ ബീച്ചുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 100 റിയാല്‍ പിഴ |
പശ്ചിമേഷ്യയുടെ നിയന്ത്രണം കൈക്കലാക്കാൻ സഹായിക്കണം,പകരം ഇസ്രയേലിനോടുള്ള നിലപാട് മയപ്പെടുത്താമെന്ന് സൗദി കിരീടാവകാശി

September 30, 2019

September 30, 2019

റിയാദ്: പശ്ചിമേഷ്യയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ സഹായിച്ചാല്‍ ഇസ്രായേലിനോടുള്ള നിലപാട് മയപ്പെടുത്താമെന്ന് സൗദി അറേബ്യ. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇറാനെ ഒഴിവാക്കി ഇസ്രായേലുമായി അടുക്കാമെന്ന വിചിത്ര വാദവുമായി രംഗത്തെത്തിയത്.

ഇറാനെ പരാജയപ്പെടുത്തി പശ്ചിമേഷ്യയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ അമേരിക്ക സഹായിച്ചാല്‍ ഇസ്രായേലുമായുള്ള വ്യാപാരബന്ധം അംഗീകരിക്കാമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. 2017ല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ചരിത്രം കുറിച്ച സൗദി സന്ദര്‍ശനത്തിനിടെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇത്തരമൊരു അഭിപ്രായം മുന്നോട്ടുവച്ചത്. പി.ബി.എസ് നെറ്റ്‌വര്‍ക്കിന്റെ ടി.വി പരിപാടിയായ ഫ്രന്റ്‌ലൈന്‍ തയാറാക്കിയ ഡോക്യുമെന്ററിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
പശ്ചിമേഷ്യയിലെ പ്രധാന ശക്തിയാകാന്‍ സഹായിച്ചാല്‍ പകരമായി ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നം പരിഹരിക്കാനുള്ള ട്രംപിന്റെയും മരുമകന്‍ ജാരദ് കുഷ്‌നറുടെയും പദ്ധതിയെ സഹായിക്കാമെന്നും മുഹമ്മദ് വാഗ്ദാനം ചെയ്തിരുന്നു. ഡോക്യുമെന്ററിയിലെ അവതാരകനായ മാര്‍ട്ടിന്‍ സ്മിത്ത് ആണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രസ്താവനയെ കുറിച്ചു ഇപ്പോൾ വെളിപ്പെടുത്തിയത്.


Latest Related News