Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സമുദ്രാതിർത്തി ലംഘിച്ചതിന് ഖത്തർ കോസ്റ്റ്ഗാർഡ് തടഞ്ഞുവെച്ച മൂന്നു പേരെ വിട്ടയച്ചതായി ബഹ്‌റൈൻ 

January 14, 2021

January 14, 2021

മനാമ : സമുദ്രാതിർത്തി ലംഘിച്ചതിന് ഖത്തർ തടഞ്ഞുവെച്ച മൂന്നു പേരെ വിട്ടയച്ചതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ബഹ്‌റൈനിലെ പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ബഹ്‌റൈൻ പൗരന്മാരായ ഇബ്രാഹിം അൽ ഹദ്ദാദ്,മുഹമ്മദ് യുസുഫ് അൽ ദോസരി എന്നിവരെ ജനുവരി എട്ടിനാണ് ഖത്തർ സമുദ്രാതിർത്തിയിലേക്ക് അതിക്രമിച്ചു കടന്നതിന് ഖത്തർ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിൽ എടുത്തത്.ഹബീബ് അബ്ബാസ് എന്ന നാവികൻ ഇതേ കുറ്റത്തിന് ഡിസംബർ മൂന്നിനാണ് കസ്റ്റഡിയിൽ എടുത്തത്.ഇവർ മൂന്നുപേരും തിരിച്ചെത്തിയതായി ഒമാനിലെ ബഹ്‌റൈൻ എംബസി പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

അതേസമയം ഇവർ സഞ്ചരിച്ച ബോട്ട് ഇപ്പോഴും കസ്റ്റഡിയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക


Latest Related News