Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
രാജ്യത്തെത്തുന്നവർക്ക് ഇനി ഹോട്ടൽ കൊറന്റൈൻ വേണ്ടതില്ലെന്ന് ബഹ്‌റൈൻ

November 12, 2021

November 12, 2021

മനാമ : കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കാതെ രാജ്യത്തെത്തുന്നവർ സ്വന്തം താമസസ്ഥലത്ത് കൊറന്റൈനിൽ കഴിഞ്ഞാൽ മതിയെന്ന നിർദ്ദേശവുമായി ബഹ്‌റൈൻ ആഭ്യന്തരമന്ത്രാലയം. പത്ത് ദിവസത്തോളം ഹോട്ടലുകളിൽ നിർബന്ധിതകൊറന്റൈൻ വേണമെന്ന വ്യവസ്ഥയാണ് പിൻവലിച്ചത്. ഇതോടൊപ്പം, കോവിഡ് കൂടുതൽ ഉളള രാജ്യങ്ങളെ ഉൾക്കൊള്ളിച്ച് പുറത്തിറക്കിയ ചുവപ്പുപട്ടിക ഒഴിവാക്കിയതായും അധികൃതർ അറിയിച്ചു. നവംബർ 14 ഞായറാഴ്ച മുതലാണ് പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരിക. 


ബഹ്റൈനിലേക്ക് പ്രവേശിക്കാനുള്ള നടപടിക്രമങ്ങൾ ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് മനസിലാക്കണമെന്നും അധികൃതർ അറിയിച്ചു. ലോകാരോഗ്യസംഘടനയും ബഹ്‌റൈനും അംഗീകരിച്ച വാക്സിനുകൾ എടുത്ത് രാജ്യത്തെത്തുന്നവർ ആർടിപീസീആർ പരിശോധനഫലം ഹാജരാക്കേണ്ടതില്ല എന്നും അധികൃതർ കൂട്ടിച്ചേർത്തു.


Latest Related News