Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മൂന്നുപേരെ വിവാഹം ചെയ്ത് തട്ടിപ്പ് നടത്തിയ ബഹറൈന്‍ യുവതിക്ക് 11 വര്‍ഷം തടവ്

July 02, 2021

July 02, 2021

മനാമ: നാട്ടില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതികള്‍ ആത്മഹത്യചെയ്യുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ വ്യത്യസ്ഥമായ സംഭവം ബഹറൈനില്‍. ഇവിടെ സുഹൃത്തുക്കളായ മൂന്നു പേരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ അറബ് യുവതിയെയാണ്് കോടതി ശിക്ഷിച്ചത്.സുഹൃത്തുക്കളായ മൂന്നുപേരെയാണ് 30കാരിയായ ഇവര്‍ കബളിപ്പിച്ച് വിവാഹം കഴിച്ചത്.മൂന്നു പേരില്‍ നിന്നും മഹറായി നല്ല തുകയും കൈപ്പറ്റി. അവിവാഹിതയെന്ന് വിശ്വസിപ്പിച്ചാണ്  വിവാഹം കഴിക്കാന്‍ മൂന്ന് സുഹൃത്തുക്കളെയും യുവതി പ്രേരിപ്പിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ മൂന്നുപേരില്‍ നിന്നുമായി  4,500 ബഹ്റൈന്‍ ദിനാര്‍(എട്ടു ലക്ഷം ഇന്ത്യന്‍ രൂപ) ഇവര്‍ തട്ടിയെടുത്തെന്നാണ് കോടതി കണ്ടെത്തിയത്. യഥാര്‍ത്ഥ വിവരങ്ങള്‍  മറച്ചുവെച്ച് ഓരോ സുഹൃത്തുക്കളോടും വ്യത്യസ്ത കാര്യങ്ങളാണ് യുവതി പറഞ്ഞിരുന്നത്. തട്ടിപ്പിനിരയായ ആദ്യ ആളുമായി നാലുമാസമാണ് യുവതി ഒരുമിച്ച് താമസിച്ചത്. ഈ സമയത്തിനുള്ളില്‍ രണ്ടാമത്തെയാളിനെയും വിവാഹം കഴിച്ചു. ഒരുമാസം ഇയാളുമായി ഒരുമിച്ച് താമസിച്ച ശേഷം മൂന്നാമത്തെ സുഹൃത്തിനെ വിവാഹം കഴിക്കുകയായിരുന്നു.യുവതിയുടെ തട്ടിപ്പുകള്‍ അവസാനം പുറത്തായതോടെ കോടതി 11 വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചത്. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയില്‍ യുവതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

 


Latest Related News