Breaking News
ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം |
കലാശക്കളിയിൽ ഇടം തേടി ഓസ്‌ട്രേലിയയും പാക്കിസ്ഥാനും ഇന്നിറങ്ങുന്നു, മത്സരം ദുബൈയിൽ

November 11, 2021

November 11, 2021

ദുബൈ : ട്വന്റി ട്വന്റി ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ ഓസ്‌ട്രേലിയയും പാകിസ്ഥാനും ഇന്ന് ഏറ്റുമുട്ടും. ഇന്ത്യൻ സമയം വൈകിട്ട് 7:30 ന് ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇംഗ്ലണ്ടിനെ തകർത്ത് ഫൈനലിൽ ഇടമുറപ്പിച്ച ന്യൂസിലാന്റിനെയാണ് ഈ മത്സരത്തിലെ വിജയികൾ നേരിടുക. 

സ്വപ്നസമാനമായ കുതിപ്പ് നടത്തുന്ന പാകിസ്ഥാൻ ടൂർണമെന്റിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. ഇന്ത്യയെ തോല്പിച്ച് ഗ്രൂപ്പ് ഘട്ടം ആരംഭിച്ച ടീമിന്റെ ബാറ്റിംഗ് യൂണിറ്റ് കെട്ടുറപ്പാർന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. ആവശ്യഘട്ടങ്ങളിൽ കൂറ്റനടികളുമായി ആസിഫ് അലിയുടെ നേതൃത്വത്തിലുള്ള മധ്യനിര ബാറ്റ്സ്മാന്മാരും ഫോമിലാണെന്നത് ഏഷ്യൻ ടീമിന് ആത്മവിശ്വാസമേകുന്നു. മറുവശത്ത് കങ്കാരുക്കൾ നെറ്റ് റൺറേറ്റിന്റെ പിൻബലത്തിലാണ് സെമിഫൈനലിലേക്ക് ടിക്കറ്റ് നേടിയത്. സമ്മർദ്ദഘട്ടങ്ങളിൽ ടീം മികവ് പ്രകടിപ്പിക്കാറുണ്ടെന്നതാണ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന് പ്രതീക്ഷ നൽകുന്ന ഘടകം. ഐപിഎല്ലിൽ ഫോം ഇല്ലാതെ ഉഴറിയ വാർണർ താളംകണ്ടെത്തിയതും ഓസീസിന് സന്തോഷവാർത്തയാണ്. ട്വന്റി ട്വന്റിയിൽ 22 തവണ ഇരുടീമുകളിലും ഏറ്റുമുട്ടിയപ്പോൾ 13 തവണയും വിജയം പാകിസ്താനൊപ്പമായിരുന്നു. ദുബൈ സ്റ്റേഡിയത്തിൽ പാക്ക് ആരാധകർ ആരവമുയർത്താൻ ഉണ്ടാവുമെന്നതും പാകിസ്ഥാന് അനുകൂലമായ ഘടകമാണ്. ബാറ്റിംഗ് ദുഷ്കരമായ ദുബൈയിലെ പിച്ചിൽ ടോസ് നേടുന്ന ടീം ബൗളിങ് തിരഞ്ഞെടുത്തേക്കും. രണ്ടാം ഇന്നിങ്സിൽ ഈർപ്പത്തിന്റെ സാന്നിധ്യം ബൗളർമാർക്ക് വെല്ലുവിളി ഉയർത്തുമെന്നുറപ്പുള്ള ദുബൈയിൽ ആദ്യ ഇന്നിങ്സിലെ ശരാശരി സ്കോർ കേവലം 122 റൺസാണ്.


Latest Related News