July 07, 2021
July 07, 2021
കുവൈത്ത് സിറ്റി: അക്രമികള്‍ക്കെതിരെ തോക്കുപയോഗിക്കാന്‍ കുവൈത്ത് പൊലീസിന് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം. പട്രോളിങ് വാഹനത്തില്‍ ഏറ്റവും കുറഞ്ഞത് രണ്ട് പൊലീസുകാര്‍ എങ്കിലും നിര്‍ബന്ധമാണെന്നും ഒറ്റക്ക് പോകരുതെന്നും എപ്പോഴും ആയുധം കരുതണമെന്നും പോലീസിന് നിര്‍ദേശമുണ്ട്.
കഴിഞ്ഞ ആഴ്ച രാജ്യത്ത് പൊലീസുകാരന് കുത്തേറ്റുമരിക്കുകയും പൊലീസുകാര്‍ക്കെതിരായ അതിക്രമം ആവര്‍ത്തിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കര്‍ശന നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രി നേരിട്ട് ഇടപെട്ടത്.
തോക്കുകളും വെടിക്കോപ്പുകളും വിലങ്ങുകളും കൈയില്‍ കരുതണം, പട്രോള്‍ ഡ്യൂട്ടിയിലുള്ളവര്‍ ജാഗ്രത പാലിക്കുകയും ക്രമസമാധാനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണം, പട്രോള്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് കായിക പരിശീലനം വേണം, പൊതുജനങ്ങളോട് നല്ല രീതിയില്‍ പെരുമാറണം തുടങ്ങിയ നിര്‍ദേശങ്ങളാണ് മന്ത്രി നല്‍കിയത്.
തോക്ക് ഉപയോഗം സംബന്ധിച്ച മാര്‍ഗരേഖയില്‍ പറയുന്ന സാഹചര്യങ്ങള്‍
അതെ സമയം ഡ്യൂട്ടിക്ക് സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. തിങ്കളാഴ്ച മഹബൂലയില് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് ആക്രമണ സമയത്ത് ഒറ്റക്കായിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയിലും വിപണിയിലും കൂടുതല്‍ പൊലീസുകാരെ നിയമിക്കേണ്ടി വരുന്നതിനാല്‍ ഗതാഗത നിയന്ത്രണത്തിന് വേണ്ടത്ര ഉദ്യോഗസ്ഥരെ ലഭിക്കാതെ പോകുന്നു . സുരക്ഷ രംഗത്ത് മാത്രമല്ല, ഭക്ഷണ വിതരണം ഉള്‍പ്പെടെ സേവന രംഗത്തും കോവിഡ് കാലത്ത് പൊലീസുകാര്‍ സജീവമായിരുന്നു. പൊലീസുകാര്‍ക്കെതിരായ അക്രമം സംബന്ധിച്ച് നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് .