Breaking News
കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം; 94 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു | വെടിനിര്‍ത്തല്‍ ചർച്ചയ്ക്കായി ഇസ്രായേൽ സംഘം കെയ്‌റോയിലേക്ക്; നിർദേശങ്ങൾ ഹമാസ് അംഗീകരിച്ചു | സൗദിയിൽ വാഹനാപകടത്തിൽ പൊള്ളലേറ്റ മലയാളി മരിച്ചു | ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം |
ജമാല്‍ ഖഘോഷി വധം: ഘാതകര്‍ക്ക് യു.എസില്‍ പരിശീലനം ലഭിച്ചെന്ന് റിപ്പോര്‍ട്ട്

June 23, 2021

June 23, 2021

വാഷിംഗ്ടണ്‍:മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഘോഷിയുടെ വധത്തില്‍ യു.എസ സര്‍ക്കാരിനെതിരേ ഗുരുതര ആരോപണങ്ങളുമായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. ഖഘോഷിയെ വധിച്ച സംഘത്തിലെ നാല് പേര്‍ക്ക് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അംഗീകാരം ലഭിച്ച കേന്ദ്രങ്ങളില്‍
നിന്നും പരിശീലനം ലഭിച്ചിരുന്നതായാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. 2014ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ബറാക് ഒബാമ അംഗീകാരം നല്‍കിയ അമേരിക്കയിലെ സ്വകാര്യ പരിശീലന ഗ്രൂപ്പിന് കീഴില്‍ ഈ നാല് സഊദി ഏജന്റുമാര്‍ക്ക് പരിശീലനം ലഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തുന്നതുവരെ ഈ പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
2018 ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സഊദി കോണ്‍സുലേറ്റില്‍ എത്തിയ ജമാല്‍ ഖഘോഷി കൊല്ലപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 


Latest Related News