Breaking News
ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി |
ഏഷ്യൻ ഹാന്റ്ബോൾ ചാമ്പ്യൻഷിപ്പ് : ഖത്തറിന് മിന്നും ജയം, ഇന്ത്യക്ക് തോൽവി

January 20, 2022

January 20, 2022

ദോഹ : ഏഷ്യൻ ഹാന്റ്ബോൾ ചാമ്പ്യൻഷിപ്പിൽ നിലവിലെ ജേതാക്കളായ ഖത്തറിന് തിളക്കമാർന്ന വിജയം. ഇറാഖിനെ 37-22 എന്ന സ്കോറിന് തകർത്താണ് ഖത്തർ തുടർച്ചയായ രണ്ടാം ജയം നേടിയത്. ഇതോടെ ടീം അടുത്ത ഘട്ടത്തിൽ ഇടം നേടുമെന്ന് ഏതാണ്ട് ഉറപ്പായി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ യു.എ.ഇ യാണ് ഖത്തറിന്റെ എതിരാളികൾ. ഒമാനെ കീഴടക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസവുമായാണ് യു.എ.ഇ മത്സരത്തിന് ഇറങ്ങുക. 

ടൂർണമെന്റിൽ നാല് തവണ ജേതാക്കളായിട്ടുള്ള ഖത്തറിന് തന്നെയാണ് കിരീടസാധ്യത കൂടുതൽ. 16 ടീമുകൾ ഏറ്റുമുട്ടുന്ന ടൂർണമെന്റിൽ ഇന്ത്യയും മത്സരിക്കാനുണ്ട്. എന്നാൽ, ഇറാനെതിരെ കളത്തിലിറങ്ങിയ ടീമിന് കാലിടറി. 42-29 എന്ന സ്കോറിനാണ് ഇറാൻ ഇന്ത്യയെ വീഴ്ത്തിയത്. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് വീതം രാജ്യങ്ങളാണ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക.


Latest Related News