Breaking News
ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി |
ഫിഫ അറബ് കപ്പ് : ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

December 10, 2021

December 10, 2021

ദോഹ : പ്രഥമ അറബ് കപ്പിന്റെ നോക്ക് ഔട്ട് റൗണ്ട് ഘട്ടങ്ങൾക്ക് ഇന്ന് തുടക്കമാവും. നാല് ഗ്രൂപ്പുകളിൽ നിന്നും ആദ്യരണ്ട് സ്ഥാനങ്ങൾ സ്വന്തമാക്കി മുന്നേറിയ എട്ട് ടീമുകളാണ് നോക്ക് ഔട്ട് ഘട്ടത്തിൽ ഏറ്റുമുട്ടുന്നത്. ആതിഥേയരായ ഖത്തറും, അയൽക്കാരായ യുഎഇയും തമ്മിലുള്ള മത്സരമാണ് ക്വാർട്ടർ ഫൈനൽ റൗണ്ടിലെ ഗ്ലാമർ പോരാട്ടം. 

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ആധികാരികമായി വിജയിച്ചെത്തുന്ന ഖത്തർ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്‌. ഇറാഖ്, ഒമാൻ, ബഹ്‌റൈൻ എന്നീ ടീമുകളെ നേരിട്ട ഖത്തർ ആറുഗോളുകൾ നേടിയപ്പോൾ, ഒരൊറ്റ തവണ മാത്രമാണ് എതിരാളികൾക്ക് വല ചലിപ്പിക്കാൻ കഴിഞ്ഞത്. ടൂണിഷ്യ ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നും രണ്ടാം സ്ഥാനക്കാരായാണ് യുഎഇ ക്വാർട്ടർഫൈനലിലേക്ക് മുന്നേറിയത്. ഇന്ത്യൻ സമയം രാത്രി 12.30 ന് അൽ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ഈ സൂപ്പർ പോരാട്ടം. ഇന്ന് രാത്രി 8:30 ന് നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ ട്യുണീഷ്യയും ഒമാനും ഏറ്റുമുട്ടും. എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാവുന്നത്. നാളെ നടക്കുന്ന മറ്റ് ക്വാർട്ടർഫൈനൽ മത്സരങ്ങളിൽ ഈജിപ്ത് ജോർദാനെയും, മൊറോക്കോ അൾജീരിയയേയും നേരിടും.


Latest Related News