Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഫിഫ അറബ് കപ്പ്, ഓൺലൈൻ ടിക്കറ്റ് വില്പനയുടെ അവസാനഘട്ടം ഇന്ന് മുതൽ

October 25, 2021

October 25, 2021

ലോകകപ്പിന് മുന്നോടിയായി ഖത്തർ ആതിഥ്യമരുളുന്ന ഫിഫ അറബ് കപ്പിന്റെ അവസാന ഘട്ട ഓൺലൈൻ ടിക്കറ്റ് വില്പന ഇന്ന് മുതൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. അമീർ കപ്പ് ഫൈനൽ മത്സരത്തോടെ ഉൽഘാടനം ചെയ്യപ്പെട്ട അൽ തുമാമ സ്റ്റേഡിയം, ലോകകപ്പിനായി പണി പൂർത്തിയാക്കിയ അൽബെയ്ത്, റാസ്‌ അബൂ അബൂദ് എന്നീ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ടിക്കറ്റുകൾ ലഭ്യമാവുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. 

അമീർ കപ്പ് ഫൈനലിൽ വിജയകരമായി പരീക്ഷിച്ച 'ഫാൻ ഐഡി' സംവിധാനം അറബ് കപ്പിലും ഏർപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാക്കിയ ശേഷം, അപ്ലികേഷൻ നമ്പർ ഉപയോഗിച്ച് http://FAC21.qa എന്ന ഇമെയിൽ വിലാസം വഴിയാണ് ഫാൻ ഐഡിക്കുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. നവംബർ 30 ന് അൽ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് അറബ് കപ്പിന്റെ ഉദ്‌ഘാടന മത്സരം. ആതിഥേയരായ ഖത്തറും ബഹ്‌റൈനുമാണ് ആദ്യമത്സരത്തിൽ ഏറ്റുമുട്ടുന്നത്. അതേ ദിവസം തന്നെ റാസ്‌ അബൂ അബൂദിൽ യുഎഇ സിറിയ മത്സരവും നടക്കും. പൊതുഗതാസൗകര്യം ഉപയോഗിച്ച് രണ്ട് സ്റ്റേഡിയങ്ങളിലേക്കും എളുപ്പത്തിൽ എത്താൻ കഴിയുമെന്നതിനാൽ, ഒരുദിവസം തന്നെ ആരാധകർക്ക് രണ്ട് മത്സരവും കാണാവുന്ന രീതിയിലാണ് ടൂർണമെന്റിന്റെ ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. ഓൺലൈൻ ടിക്കറ്റ് വില്പന കൂടാതെ, അടുത്ത മാസം മുതൽ ദോഹ എക്സിബിഷൻ സെന്റർ വഴി നേരിട്ടും ടിക്കറ്റുകൾ സ്വന്തമാക്കാമെന്നും സംഘാടകർ കൂട്ടിച്ചേർത്തു. ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങൾക്ക് 25 റിയാൽ നിരക്കിലാണ് ടിക്കറ്റുകൾ ലഭ്യമാവുക. സെമിഫൈനൽ, ഫൈനൽ മത്സരങ്ങളുടെ ടിക്കറ്റുകൾക്ക് നിരക്ക് കൂടും.


Latest Related News