Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
അമീർ കപ്പ് സെമി മത്സരങ്ങൾ ഇന്ന്, അൽ സദ്ദ് എഫ്സിയും അൽ ദുഹൈലും നേർക്കുനേർ

March 14, 2022

March 14, 2022

ദോഹ : ഖത്തറിലെ ഏറ്റവും പ്രധാനപ്പെട്ട ഫുട്‍ബോൾ കിരീടത്തിൽ മുത്തമിടാൻ,  കലാശക്കളിക്ക് ആരൊക്കെ ടിക്കറ്റെടുക്കുമെന്ന് ഇന്നറിയാം. ഇന്ന് നടക്കുന്ന സെമി ഫൈനലുകളോടെ ടൂർണമെന്റിന്റെ ഫൈനൽ ചിത്രം തെളിയും. സീസണിൽ അവിസ്മരണീയ കുതിപ്പ് നടത്തുന്ന അൽ സദ്ദ് എഫ്സിയും, ചിരവൈരികളായ അൽ ദുഹൈലും തമ്മിലുള്ള ഗ്ലാമർ പോരാട്ടവും സെമിയിൽ അരങ്ങേറും.

ഖത്തർ സമയം വൈകീട്ട് അഞ്ചുമണിക്ക് അൽ ഖറാഫയും അൽ വക്രയും തമ്മിലാണ് ഒന്നാം സെമി. ജാസ്സിം ബിൻ ഹമദ് സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാവുന്നത്. പിന്നാലെ, ഇതേ സ്റ്റേഡിയത്തിൽ, രാത്രി 7.45 ന് അൽ സദ്ദ് എഫ്.സിയും ദുഹൈലും ഏറ്റുമുട്ടും. ഖത്തർ സ്റ്റാർസ് ലീഗിൽ സ്വപ്നസമാനമായ കുതിപ്പ് നടത്തുന്ന അൽ സദ്ദ്, ഒരു മത്സരത്തിൽ പോലും തോൽവി രുചിച്ചിട്ടില്ല. ഇരുടീമുകളും സീസണിൽ രണ്ടുവട്ടം ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം. തുടർച്ചയായ മൂന്നാം കിരീടത്തിൽ മുത്തമിടാൻ അൽ സദ്ദ് എഫ്.സിയും, അൽ സദ്ദിന്റെ ആധികാരികതയ്ക്ക് തടയിടാൻ ദുഹൈലും ഇറങ്ങുമ്പോൾ, വീറും വാശിയുമേറിയ പോരാട്ടമാണ് കാണികളെ കാത്തിരിക്കുന്നത്. മാർച്ച്‌ 18 നാണ് ടൂർണമെന്റിന്റെ ഫൈനൽ.


Latest Related News