Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
പാസ്പോർട്ട് റദ്ദാക്കിയതായി വ്യാജ സന്ദേശം,ജാഗ്രത വേണമെന്ന് ഇന്ത്യൻ എംബസി

November 28, 2019

November 28, 2019

ദോഹ : പാസ്പോർട്ട് റദ്ദാക്കിയെന്ന് അറിയിച്ചുകൊണ്ട് ഖത്തറിലെ പല ഇന്ത്യക്കാർക്കും വ്യാജ ഫോൺ കോളുകൾ ലഭിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ഇന്ത്യൻ എംബസിയിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പലർക്കും ഇത്തരം ഫോൺ കോളുകൾ ലഭിച്ചതെന്നും ഒരു കാരണവശാലും പാസ്പോർട്ട് നമ്പർ,ഖത്തർ ഐഡി നമ്പർ,പാൻ കാർഡ് നമ്പർ എന്നിവ ഉൾപെടെയുള്ള വ്യക്തിഗത വിവരങ്ങൾ ഇവർക്ക് കൈമാറരുതെന്നും എംബസി നിർദേശിച്ചു. ഇത്തരം വ്യാജ സന്ദേശങ്ങൾ ലഭിച്ചാൽ cons.doha@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ വിവരം അറിയിക്കണമെന്നും ഖത്തറിലെ ഇന്ത്യൻ സമൂഹത്തോട് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു.


Latest Related News