Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുവൈത്തിനെ വിറപ്പിച്ച ഇരട്ടക്കൊലപാതകം: പ്രതി മരിച്ചു

June 28, 2021

June 28, 2021

കുവൈത്ത് സിറ്റി:കുവൈത്തില്‍ ഇരട്ടക്കൊലപാതകം നടത്തിയ സിറിയന്‍ യുവാവും മരിച്ചു. സ്വന്തം മാതാവിനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയ യുവാവാണ് പിടിയിലാവുകയും പിന്നീട് മരിക്കുകയും ചെയ്തത്. വഫ്ര പ്രദേശത്തെ ഫാം ഹൗസില്‍ നിന്നാണ് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അല്‍ അദാന്‍ ആശുപത്രിയിലാണ് ഇയാള്‍ മരിച്ചത്.  ഇന്ന് രാവിലെയാണ് കുവൈത്തിനെ നടുക്കിയ കൊലപാതകം നടന്നത്. ഖുസൂര്‍ പ്രദേശത്ത് കുവൈത്തി വനിതയായ സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കണ്ടെത്താന്‍ ശക്തമായ പരിശോധനകള്‍ നടത്തിവരികെയാണ് മഹബൂല റൗണ്ടബൗട്ട് പ്രദേശത്ത് ജോലിയില്‍ ഉണ്ടായിരുന്ന വാജിബ് അബ്ദുല്‍ അസീസ് അല്‍ റഷീദി എന്ന പോലിസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് രണ്ടു കൊലപാതകങ്ങള്‍ക്കും പിന്നില്‍ ഒരാളാണെന്ന് വ്യക്തമായത്. പോലിസുകാരനെ കൊലപ്പെടുത്തിയ ശേഷം തോക്ക് തട്ടിയെടുത്താണു പ്രതി കടന്നു കളഞ്ഞത്.പ്രത്യേക പൊലിസ് സേന നടത്തിയ തിരച്ചിലിനിടെ വെടിവെപ്പുണ്ടാവുകയും അക്രമിക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.

 


Latest Related News