Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തില്‍ ഇന്നു മുതല്‍ പ്രവേശന നിയന്ത്രണം

June 27, 2021

June 27, 2021

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ ഇന്നു മുതല്‍ പ്രവേശന നിയന്ത്രണം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. ഇവിടങ്ങളില്‍ വാക്സിന്‍ എടുത്തവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് ഹെല്‍ത്ത് റിക്വയര്‍മെന്റ് കമ്മിറ്റി തലവന്‍ എന്‍ഞ്ചിനീയര്‍ ഫൈസല്‍ അല്‍ ജുമുഅ അറിയിച്ചു.

വാക്സിന്‍ എടുത്തവരാണെന്ന് തെളിയിക്കുന്നതിന് സിവില്‍ ഐഡിയുടെ ഡിജിറ്റല്‍ പതിപ്പായ കുവൈത്ത് മൊബൈല്‍ ഐഡിയോ ഇമ്മ്യൂണ്‍ ആപ്പോ സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈറ്റ് മൊബൈല്‍ ഐ.ഡി ആപ്പില്‍ പച്ചയോ ഓറഞ്ചോ സ്റ്റാറ്റസ് ഉള്ളവര്‍ക്കും ഇമ്യൂണ്‍ ആപ്പില്‍ വാക്സിനേഷന്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിക്കുക.

രണ്ട് ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവരുടെ സ്റ്റാറ്റസ് പച്ച നിറത്തിലും ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കും കൊവിഡ് മുക്തി നേടി 90 ദിവസം പിന്നിട്ടവര്‍ക്കും ഓറഞ്ച് നിറത്തിലുമാണ് മൊബൈല്‍ ഐ.ഡി ആപ്പിലെ സ്റ്റാറ്റസ് തെളിയുക. തീരെ വാക്സിന്‍ എടുക്കാത്തവരുടെ സ്റ്റാറ്റസ് ചുവപ്പായിരിക്കും. ഇവര്‍ക്ക് വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശനം അനുവദിക്കില്ല.
ജൂണ്‍ 27 മുതല്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് ഷോപ്പിംഗ് മാളുകള്‍, റസ്റ്റൊറന്റുകള്‍, ഹെല്‍ത്ത് ക്ലബുകള്‍, സലൂണുകള്‍, ജിമ്മുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശനം വിലക്കികൊണ്ട് അധികൃതര്‍ നേരത്തേ ഉത്തരവിട്ടിരുന്നു. ആരോഗ്യമന്ത്രാലയത്തില്‍നിന്ന് പ്രത്യേക ഇളവ് നേടിയവര്‍, 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍, സ്ഥാപന ഉടമകള്‍ എന്നിവര്‍ക്ക് നിബന്ധനകളോടെ പ്രവേശനം ഉണ്ടാകും.

 


Latest Related News