Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
സൗദിയിലെ ഡ്രോൺ ആക്രമണം,കരുതലോടെ കുവൈത്ത് 

September 18, 2019

September 18, 2019

മൂന്ന് മീറ്ററുള്ള ഡ്രോണുകള്‍ കുവൈത്തിലെ കൊട്ടാരത്തിന് മുകളിലൂടെയാണ് സൗദിയിലേക്ക് പറന്നതെന്ന് കുവൈത്തി പൗരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കുവൈത്ത് സിറ്റി :അജ്ഞാത കേന്ദ്രത്തില്‍ നിന്നെത്തിയ ഡ്രോണ്‍ കുവൈത്തിന് മുകളിലൂടെ പറന്ന സംഭവത്തിൽ അടിയന്തിരമായി അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയ ഡ്രോണുകള്‍ കുവൈത്തിന്റെ വ്യോമ അതിര്‍ത്തിയിലൂടെയാണ് പറന്നതെന്ന സംശയത്തെ തുടർന്ന് രാജ്യത്തെ എണ്ണ ശുദ്ധീകരണ ശാലകളിലും മറ്റു തന്ത്രപ്രധാന മേഖലകളിലും സുരക്ഷാ സന്നാഹം കര്‍ശനമാക്കി. കുവൈത്ത് അമീറിന്റെ കൊട്ടാരത്തിനു മുകളിലൂടെയാണ് അജ്ഞാതകേന്ദ്രത്തില്‍ നിന്നെത്തിയ ഡ്രോണ്‍ വിമാനം പറന്നതെന്നാണ് സൂചന.

വിഷയത്തില്‍ കനത്ത സുരക്ഷാ വീഴ്ച സംഭവിച്ചതായി ആരോപിച്ച്‌  നിരവധി പാര്‍ലിമെന്റ് അംഗങ്ങളും രംഗത്തെത്തി. അതേസമയം,എല്ലാവിധ അപകട സാഹചര്യങ്ങളില്‍ നിന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി പ്രധാനമന്ത്രി ശൈഖ് ജാബര്‍ അല്‍ മുബാറക് അല്‍ സബാഹ് വ്യക്തമാക്കി.

സൗദിയിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്കു നേരെ കഴിഞ്ഞ ദിവസം നടന്ന ആക്രമണം ഏറെ ആശങ്കയോടെയാണു കുവൈത്ത് കാണുന്നത്.ശനിയാഴ്ചയാണ് സൗദിയിലെ എണ്ണ സംസ്കരണ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്. അന്ന് കുവൈത്തിന്റെ വ്യോമപാതയിലൂടെ അജ്ഞാത ഡ്രോണുകള്‍ കടന്നുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് മീറ്ററുള്ള ഡ്രോണുകള്‍ കുവൈത്തിലെ കൊട്ടാരത്തിന് മുകളിലൂടെയാണ് സൗദിയിലേക്ക് പറന്നതെന്ന് കുവൈത്തി പൗരന്‍ മാധ്യമങ്ങളോട് പറഞ്ഞു. വടക്കന്‍ മേഖലയില്‍ നിന്നാണ് ഡ്രോണ്‍ വന്നതെന്നും പിന്നീട് സൗദിയിലേക്ക് പോയെന്നും ഇയാള്‍ പറയുന്നു. വിമാനമല്ലെന്നും മിസൈല്‍ പോലെയാണ് തനിക്ക് തോന്നിയതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
കുവൈത്തിന്റെ വ്യോമ മാര്‍ഗമാണ് ഡ്രോണുകള്‍ പറന്നതെങ്കില്‍ അത് ഗൗരവമുള്ള വിഷയമാണെന്ന് കുവൈത്ത് പാര്‍ലമെന്റംഗം മുഹമ്മദ് അല്‍ ദല്ലാല്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട സൗദിയുടെ എണ്ണ കേന്ദ്രങ്ങള്‍ കുവൈത്തില്‍ നിന്ന് അധികം വിദൂരത്തല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

റിഫൈനറിക്കെതിരേ നടത്തിയ ആക്രമണത്തോടെ ഗള്‍ഫ് മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. ഏതുസമയത്തും ഇതു പോലുള്ള അട്ടിമറി പ്രവര്‍ത്തനങ്ങള്‍ രാജ്യത്തും സംഭവിക്കാമെന്ന മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായാണു തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷാ സന്നാഹം കര്‍ശനമാക്കിയിരിക്കുന്നത്.കുവൈത്ത് സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുഹമ്മദ് അല്‍ ദല്ലാല്‍ എംപി ആവശ്യപ്പെട്ടു

പൊതുവെ ഗള്‍ഫിലെ വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന രാജ്യമാണ് കുവൈത്ത്. ഖത്തറുമായി സൗദിയും യുഎഇയും തമ്മിലുള്ള ഭിന്നത പരിഹരിക്കാനും സമാധാന ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും കുവൈത്ത് അമീര്‍ ശൈഖ് സബാഹ് ആയിരുന്നു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈത്തിലെ തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.


Latest Related News