Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
'എന്റെ ശരീരം, എന്റെ അവകാശം',കുവൈത്തിൽ നിർബന്ധിത വാക്സിനേഷനെതിരെ പ്രതിഷേധം 

June 22, 2021

June 22, 2021

കുവൈത്ത് സിറ്റി:കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധാക്കുന്നതിനെതിരേ സ്വദേശികള്‍ക്ക് പ്രതിഷേധം.
 എന്റെ ശരീരം, എന്റെ അവകാശമാണ്,നിര്‍ബന്ധിത വാക്സിനേഷന്‍ വേണ്ട തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധവുമായി ഒരുകൂട്ടം കുവൈത്തികള്‍ രംഗത്ത്. വാണിജ്യ സമുച്ചയങ്ങള്‍, റസ്റ്റാറന്റുകള്‍, ഹെല്‍ത്ത് ക്ലബുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിരോധ കുത്തിവെപ്പെടുക്കാത്തവര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തുന്നതും വിദേശയാത്ര വിലക്കുന്നതും എതിര്‍ത്താണ് ഒരുസംഘം സ്വദേശികള്‍ പ്രതിഷേധിച്ചത്.  ഇറാദ സ്‌ക്വയറിനു മുന്നില്‍ ഇവര്‍ പ്ലക്കാര്‍ഡുകളും മറ്റുമായി പ്രതിഷേധിച്ചു. നിര്‍ബന്ധിത പ്രതിരോധ കുത്തിവെപ്പ് സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ഉയരുന്നുണ്ട്. ഒരു വിഭാഗം കുവൈത്തികള്‍ വാക്‌സിന്‍ എടുക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് വാക്‌സിനേഷന്‍ നിയമംമൂലം നിര്‍ബന്ധമാക്കിയിട്ടില്ല.

 


Latest Related News