Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ജിസാനില്‍ അപകടത്തില്‍ പരിക്കേറ്റ പാലക്കാട് സ്വദേശി മരിച്ചു

June 23, 2021

June 23, 2021

ജിദ്ദ: സഊദി അറേബ്യയില്‍ ജോലി ചെയ്യുന്നതിനിടെ  വീണു പരിക്കേറ്റ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് മരിച്ചു. പാലക്കാട് മരുതൂര്‍ പൂവക്കോട് സ്വദേശി പടിഞ്ഞാറകത്ത് മുര്‍തസ ഗുലാം ജീലാനി (28) ആണ് മരിച്ചത്. സഊദിയിലെ ജിസാനില്‍ നാല് ദിവസം മുമ്പാണ് അപകടമുണ്ടായത്.
ജിസാന്‍ ഈദാബിയില്‍ ഒരു കടയുടെ ക്ലാഡിങ്ങ് ജോലി ചെയ്യുന്നതിനിടയില്‍ അപകടത്തില്‍ പെടുകയായിരുന്നു.  പിതാവ് പടിഞ്ഞാറകത്ത് മൊയ്തീന്‍ മൗലവിക്ക് ഒപ്പം ഏഴു വര്‍ഷമായി ജിസാന്‍ സാബിയയില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ ജോലികള്‍ ഏറ്റെടുത്തു നടത്തിവരികയായിരുന്നു. കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ജീസാനില്‍ തന്നെ ഖബറടക്കും. മാതാവ്: ഫാത്തിമ, ഭാര്യ: സഫീദ, മകള്‍: മുജ്തബ.

 


Latest Related News