Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കുവൈത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 77 പേരിൽ 60 ഉം ഇന്ത്യക്കാർ 

April 05, 2020

April 05, 2020

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 77 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതില്‍ അറുപത് പേര്‍ ഇന്ത്യക്കാർ. ഇതോടെ വൈറസ് ബാധിച്ച്‌ കുവൈത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 225 ആയി. പുതിയ രോഗികളില്‍ 58 ഇന്ത്യക്കാര്‍ക്ക് രോഗം പകര്‍ന്നിരിക്കുന്നത് മുന്‍പ് രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ്. ഇതില്‍ രണ്ടു ഇന്ത്യക്കാര്‍ക്ക് രോഗം ബാധിച്ചത് ഏതുവഴിയാണെന്നത് സ്ഥിരീകരിച്ചിട്ടില്ല.556 പേർക്കാണ് കുവൈത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

എട്ടു പാകിസ്ഥാനികള്‍, 3 ബംഗ്ലാദേശ് പൗരന്മാര്‍, 2 ഈജിപ്ത് പൗരന്മാര്‍, ഒരു ഇറാനി എന്നിവര്‍ക്കും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട് . ഫ്രാന്‍സില്‍ നിന്ന് മടങ്ങിയെത്തിയ ഒരു കുവൈത്ത് പൗരനും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 556 ആയി. രോഗമുക്തരായവരുടെ എണ്ണം 99 ആയെന്നും നിലവില്‍ നാനൂറ്റി അമ്ബത്തേഴ് പേര്‍ ചികിത്സയിലുണ്ടന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 456പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്‌. ഇവരില്‍ 17 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണു . ഇവരില്‍ 6 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രാലയ വക്താവ്‌ അബ്ദുല്ല അല്‍ സനദ്‌ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.   


Latest Related News