Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
വിരമിച്ച ജോലിക്കാരന് 32 ലക്ഷം നല്‍കാന്‍ കോടതി വിധി

July 09, 2021

July 09, 2021

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ചെയ്ത കമ്പനിക്കെതിരെ നടത്തിയ നിയമ പോരാട്ടത്തില്‍ പ്രവാസിക്ക് ജയം. വിരമിക്കല്‍ ആനുകൂല്യമായി 13,000 കുവൈത്തി ദിനാര്‍ (32 ലക്ഷത്തിലധികം രൂപ) നല്‍കണമെന്നാണ്  കൊമേഴ്‌സ്യല്‍ ലേബര്‍ കോടതി വിധിച്ചത്.
കുവൈത്തിലെ പ്രമുഖ ചരക്ക് ഗതാഗത കമ്പനിയില്‍ മാനേജരായി ജോലി ചെയ്തിരുന്ന പ്രവാസിയാണ് വിരമിച്ച ശേഷം ആനുകൂല്യങ്ങള്‍ തേടി കോടതിയെ സമീപിച്ചത്. 2000 ദീനാറായിരുന്നു ഇദ്ദേഹത്തിന്റെ മാസ ശമ്പളം. സേവനം അവസാനിപ്പിക്കുന്നതായി കമ്പനിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതോടെ അദ്ദേഹം രാജിക്കത്ത് കൈമാറിയെങ്കിലും ആനുകൂല്യങ്ങളൊന്നും നല്‍കിയില്ല. അവസാന മൂന്ന് മാസത്തെ ശമ്പളം മറ്റ് നിരവധി ആനുകൂല്യങ്ങളും നിഷേധിക്കുപ്പെട്ടതോടെയാണ് കോടതിയെ സമീപിച്ചത്. രമ്യമായി പ്രശ്‌നം പരിഹരിക്കാന്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടതോടെ കോടതിയില്‍ കേസ് വിചാരണ നടത്തി വിധി പുറപ്പെടുവിക്കുകയായിരുന്നു.

 


Latest Related News